പ്രിന്റ് ആൻഡ് ബിയോണ്ട് സെമിനാർ
Sunday 01 March 2026 12:35 AM IST
കൊച്ചി: കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ സെമിനാറായ പ്രിന്റ് ആൻഡ് ബിയോണ്ട് പത്താം പതിപ്പ് ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്‌സ് പ്രസിഡന്റ് സി. രവീന്ദർ റെഢി ഉദ്ഘാടനം ചെയ്‌തു.
സമ്മേളന ചെയർമാൻ രാജു എൻ. കുട്ടി സെമിനാർ പരിചയപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ് അദ്ധ്യക്ഷനായി. സജിത്ത് പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. പുൽകിത് ഛപാരിയ, പ്രീതി മിശ്ര എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഷമീം റഫീക്ക്, രാമു രാമനാഥൻ, പ്രൊഫ. ഡോ. രാജേന്ദ്രകുമാർ അനായത്ത്, മെഹുൽ എ ദേശായി എന്നിവർ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡി. മൻമോഹൻ ഷേണായി റിപ്പോർട്ട് അവതരിപ്പിച്ചു.