'വിജയിക്കണമെങ്കിൽ ടീമിൽ വിശ്വസിക്കണം"

Sunday 01 March 2026 1:45 AM IST
കേരള മാനേജ്‌മെന്റ് അസോസിയേഷൻ ഇൻസൈറ്റ് പരമ്പരയിൽ എ.ഡി.ജി.പി പി. വിജയൻ സംസാരിക്കുന്നു. ദിലീപ് നാരായണൻ, കെ ഹരികുമാർ, മീന തോമസ് എന്നിവർ സമീപം

കൊച്ചി: പ്രതീക്ഷിക്കാത്തവ പ്രതീക്ഷിക്കുകയും എപ്പോഴും തയ്യാറായിരിക്കുകയും ശരിയായ സംഘത്തെ തെരഞ്ഞെടുക്കുകയും വിശ്വസിക്കുകയും സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ് പൊലീസിന്റെ കേസന്വേഷണം പോലെ മാനേജ്‌മെന്റ് രംഗത്തും വിജയിക്കാനാവുകയെന്ന് എ.ഡി.ജി.പി പി. വിജയൻ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ ഇൻസൈറ്റ് പരമ്പരയിൽ ചേലേമ്പ്ര ബാങ്ക് കവർച്ചാ അന്വേഷണത്തിൽ നിന്ന് പഠിച്ച നേതൃത്വ പാഠങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ വിജയത്തിലും പ്രവർത്തിച്ച ടീമംഗങ്ങൾ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് കെ. ഹരികുമാർ,​ ദിലീപ് നാരായണൻ,​ മീന തോമസ് എന്നിവർ സംസാരിച്ചു.