അഖില കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും
Sunday 01 March 2026 1:57 AM IST
അങ്കമാലി: ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് കെ.ആർ കുമാരൻ- വി.കെ കറപ്പൻ സ്മാരക അഖില കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. എ.കെ.ജി ഫ്ലഡ്ലിറ്റ് മൈതാനത്തിൽ വൈകിട്ട് 7ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ജെ ജേക്കബ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. മാർച്ച് 8നാണ് ഫൈനൽ. പുരോഗമന കലാസാഹിത്യസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ .ആർ കുമാരന്റെയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന വി.കെ കറപ്പന്റെയും സ്മരണാർത്ഥം 2010 ലാണ് ടൂർണമെന്റ് ആരംഭിച്ചത്.