സ്‌കോളർഷിപ്പ്  വിതരണം ചെയ്തു

Sunday 01 March 2026 12:38 AM IST
വി.കെ.സി സ്‌കോളർഷിപ്പ് വിതരണം ചെയ്തു

രാമനാട്ടുകര: വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്ന പരിപാടിയായി വി.കെ.സി സ്‌കോളർഷിപ്പ് വിതരണം. കഴിഞ്ഞ അ​ദ്ധ്യയന വർഷത്തിലെ ഹയർസെക്കൻഡറി പരീക്ഷയിൽ ​മുഴുവൻ മാർക്കും നേടിയ പി.ടി.ശ്രീയ യെ ​അനുമോദിച്ചു. സേവാമന്ദിർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വി.കെ.സി ഗ്രൂപ്പ് ഡയറക്ടറും ബേപ്പൂർ മുൻ എം.എൽ.എയുമായ വി.കെ.സി മുഹമ്മദ് കോയ ശ്രീയയ്ക്ക് പതിനായിരം രൂപയുടെ സ്‌കോളർഷിപ്പ് കൈമാറി.

പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ കെ.വി. ശ്രീരഞ്ജിനി അ​ദ്ധ്യക്ഷത വഹിച്ചു. പ്രേംരാജ്, എ.വി. അനിൽകുമാർ, കെ.വി.സന്തോഷ് കുമാർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി പി.എസ് സ്മിജ സ്വാഗതവും അദ്ധ്യാപകൻ പി.എൻ.ഒ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.