റോഡ് പ്രവൃത്തി ആരംഭിച്ചു

Sunday 01 March 2026 12:40 AM IST
കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ച ശേഷം പി.ടിഎ റഹീം എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

കുന്ദമംഗലം: കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡ് പ്രവൃത്തി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നവകേരള സദസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 7 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. കുറ്റിക്കാട്ടൂർ മുതൽ മുണ്ടുപാലം വരെയുള്ള 2.5 കിലോമീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി ഉപരിതലത്തോടെ നവീകരിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പി.കെ രഞ്ജി, അതുൽ, സി.കെ ഫസീല, ആര്‍.വി ജാഫര്‍, കെ.പി രാജന്‍, രാധാ ഹരിദാസ്, ആബിദ് അമ്പിലോളി, അനീഷ് പാലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.