വീടിന് നേരെ കാട്ടാന ആക്രമണം

Sunday 01 March 2026 2:34 AM IST

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ താലിപ്പാറക്ക് സമീപം കച്ചോലപ്പാറയിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. വലിയവെളിയിൽ പങ്കജാക്ഷിയുടെ വീടിന് നേരെയാണ് ഇന്നലെ പുലർച്ചെ ആനകൾ ആക്രമണം നടത്തിയത്. മേൽക്കൂര ഭാഗികമായി തകർന്നു. വാട്ടർടാങ്കും നശിപ്പിച്ചു. വീട്ടുകാർര്‍ പുറത്തിറങ്ങാതിരുന്നതിനാൽ ആളപായം ഒഴിവായി. പുരയിടത്തിലെ കാർഷിക വിളകൾ നശിപ്പിച്ച ശേഷമാണ് ആനക്കൂട്ടം മടങ്ങിയത്.