കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം,​ ജീവനക്കാ‌ർക്ക് പരിക്ക് ,​ ദുബായിലും ആക്രമണം

Saturday 28 February 2026 9:53 PM IST

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ജീവനക്കാർക്ക് നേരിയ പരിക്കേറ്റതായാണ് വിവരം. എന്നാൽ എത്ര പേർക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിട്ടില്ല,​ ആക്രമണം നടന്നതായി കുവൈറ്റും സ്ഥിരീകരിച്ചു. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് വിശദീകരണം. യു.എ.ഇയിലും ഇറാൻ ആക്രമണം തുടരുകയാണ്. ദുബായിൽ സ്പോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല,​ ആക്രമണത്തിൽ പരിഭ്രാന്തരാകേണ്ടെന്ന് യു.എഇ അധികൃതർ അറിയിച്ചു.