തേവര എസ്.എച്ച് കോളേജ് മുന്നിൽ

Sunday 01 March 2026 12:25 AM IST

തിരുവല്ല: രണ്ടുദിവസമായി തുടരുന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിലെ ഏഴിനങ്ങളിലുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ എറണാകുളം ജില്ലയിലെ കോളേജുകൾ മുന്നിട്ടുനിൽക്കുന്നു. തേവര എസ്.എച്ച് കോളേജാണ് 31 പോയിന്റുമായി മുന്നിൽ. 22 പോയിന്റുള്ള എറണാകുളം സെന്റ് തേരേസാസ് രണ്ടാം സ്ഥാനത്തുണ്ട്. 20 പോയിന്റുമായി മഹാരാജാസും, തൃപ്പൂണിത്തുറ ആർ.എൽ.വിയും മൂന്നാം സ്ഥാനത്തെത്തി. രാത്രി ഏറെ വൈകിയും വേദികളിൽ മത്സരങ്ങൾ തുടരുകയാണ്.