വികൃതികാട്ടി വേനൽമഴ

Sunday 01 March 2026 12:26 AM IST

അപ്രതീക്ഷിതമായെത്തിയ വേനൽമഴ കലോത്സവ വേദികളെ കുളമാക്കി. ഇന്നലെ വൈകിട്ട് ഏഴിന് ശേഷം ആരംഭിച്ച കനത്തമഴയിൽ ഒന്നും രണ്ടും വേദികളിൽ കാഴ്ചക്കാർക്ക് ഇരിക്കാൻ കഴിയാത്തവിധം വെള്ളം ഒഴുകിയെത്തി. മുഖ്യവേദിയായ പബ്ലിക് സ്റ്റേഡിയം സമീപത്തെ ഏറ്റവും താഴ്ന്ന സ്ഥലത്താനുള്ളത്. മഴവെള്ളം തടയാൻ സംഘാടകർ ഒരുക്കിയ തടയണയെല്ലാം കനത്തമഴയിൽ തകർന്നു. സമീപത്തെ മുനിസിപ്പൽ മൈതാനവും വെള്ളം കൊണ്ട് നിറഞ്ഞു. കൂറ്റൻ പന്തൽ ഒരുക്കിയെങ്കിലും ഒഴുകിയെത്തിയ വെള്ളം കാരണം രണ്ടിടത്തും മത്സരങ്ങൾ കുറച്ചുനേരം നിറുത്തിവെച്ചു. ഒരുമണിക്കൂറിലേറെ പെയ്ത മഴ എട്ടരയോടെയാണ് ശമിച്ചത്.