രണ്ടാം ദിനം മഴച്ചിൽ...
Sunday 01 March 2026 12:30 AM IST
തിരുവല്ല: കലാകേളിയുടെ ഉത്സവാഘോഷം രണ്ടാം ദിനം പിന്നിടുമ്പോൾ അരങ്ങ് തകർത്ത് വിദ്യാർത്ഥികൾ. പ്രധാന വേദികളിലടക്കം മത്സരം തുടങ്ങാൻ താമസിച്ചത് ആസ്വാദകരെ നിരാശപ്പെടുത്തി. വൈകിട്ട് പെയ്ത കനത്ത മഴയിലും വീര്യം ചോരാതെ വിദ്യാർത്ഥികൾ മത്സരിച്ചു.
മത്സരാർത്ഥികൾക്ക് ആവേശമായി കാണികളും ഒപ്പമുണ്ടായിരുന്നു. ഒന്നാം വേദിയിലെ മോണോ ആക്ട് മത്സരത്തിൽ ട്രാൻജെൻഡറും സ്ത്രീകൾ നേരിടുന്ന വിഷയങ്ങളുമാണ് കൂടുതലും അവതരിപ്പിക്കപ്പെട്ടത്. രണ്ടാം വേദിയിൽ ഭരതനാട്യം കാണാൻ നിരവധിയാളുകളെത്തിയിരുന്നു. മൂന്നാം വേദിയിൽ ട്രാൻസ്ജെൻഡറിന്റെയും ആൺകുട്ടികളുടെയും ഭരതനാട്യവും ഓട്ടൻതുള്ളലും നടന്നു. മഴ പെയ്തതോടെ മത്സരിക്കാൻ മേയ്ക്കപ്പിട്ട വിദ്യാർത്ഥികൾ ബുദ്ധിമുട്ടി. രാത്രി ഏറെ വൈകിയും വേദികൾ സജീവമായിരുന്നു.