ആൺകുട്ടികളുടെ ഭരതനാട്യം: ഒന്നും രണ്ടും ഡബിളാ...

Sunday 01 March 2026 12:44 AM IST

പത്തനംതിട്ട: ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ രണ്ടുപേർ വീതം പങ്കിട്ടു. എറണാകുളം മഹാരാജാസ് കോളേജിലെ പി.സച്ചിൻ, പാലാ സെന്റ് തോമസ് കോളേജിലെ ശ്യാംജിത്ത് സജീവ് എന്നിവരാണ് ഒന്നാംസ്ഥാനക്കാർ. കുമളി സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജിലെ എ.എസ്.ആദിത്യൻ, തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ എസ്.വിഷ്ണു എന്നിവരാണ് രണ്ടാം സ്ഥാനം പങ്കിട്ടത്. പെരുമ്പാവൂർ സെന്റ് മേരീസ് കോളേജ് ഒഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിലെ അതുൽ.കെ.മനോജിനാണ് മൂന്നാംസ്ഥാനം. ഒൻപത് പേരാണ് മത്സരത്തിൽ പങ്കെടുത്തത്.