ആസ്വാദക വയസ്, 23
Sunday 01 March 2026 12:54 AM IST
പത്തനംതിട്ട: മത്സരിക്കുന്നവരുടേത് മാത്രമല്ല, കാഴ്ചക്കാരുടേത് കൂടിയാണ് കലോത്സവം. 2003 മുതലാണ് അനന്തു സുധീഷ് എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിലെ സ്ഥിരം സാന്നിദ്ധ്യമായത്. അന്നുതൊട്ട് ഇന്നുവരെ മുടങ്ങാതെ ആസ്വാദകനായെത്തുന്നുണ്ട്. എല്ലാവർഷത്തെയും കലാതിലകത്തെയും പ്രതിഭയെയും മനഃപാഠമാണ്. ഏറെയിഷ്ടം മോഹിനിയാട്ടമാണ്. എങ്കിലും ഭരതനാട്യവും കുച്ചിപ്പുടിയും എല്ലാം കണ്ട് മനസ് നിറഞ്ഞാണ് മടക്കം.
ഇതിനിടെ സ്വന്തം മകളെ നൃത്തം പഠിപ്പിച്ച് രണ്ടുതവണ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുപ്പിച്ചു. ജീവിത ബുദ്ധിമുട്ടുകൾക്കിടയിൽ ഏറെ കഷ്ടപ്പെട്ടാണ് അനന്തുവും ഭാര്യ മീനാക്ഷിയും മകൾ അഞ്ജലി കൃഷ്ണയെ നൃത്തം പഠിപ്പിക്കുന്നത്. മകൾ ഇപ്പോൾ സെന്റ് ലിറ്റിൽ തെരാസാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.