ഒടുവിൽ തീരുമാനമായി,​ ജയിച്ചിട്ടും പാകിസ്ഥാൻ പുറത്ത് ,​ ന്യൂസിലാൻഡ് സെമി ഫൈനലിൽ

Saturday 28 February 2026 11:05 PM IST

കൊളംബോ: നിർണായക മത്സരത്തിൽ ശ്രീലങ്കെ അഞ്ച് റൺസിന് തോൽപ്പിച്ചെങ്കിലും ട്വന്റി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പുറത്തായി. മത്സരത്തിൽ 213 റൺസ് വിജയ ലക്ഷ്യം പിന്തുരുന്ന ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 207 ഖറൺസ് നേടാനേ കഴിഞ്ഞുള്ളൂ. നേരത്തെ ശ്രീലങ്കൻ സ്കോർ 147 പിന്നിട്ടതോടെ തന്നെ പാകിസ്ഥാന്റെ പുറത്താകൽ ഉറപ്പായിരുന്നു. ഇതോടെ ന്യൂസിലാൻഡ് സെമി ഫൈനലിൽ പ്രവേശിച്ചു. നെറ്റ് റൺ റേറ്റിൽ ന്യൂസിലാൻഡിനെക്കാൾ പിന്നിലാണ് പാകിസ്ഥാൻ.

ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. ഓപ്പണർ സഹിബ്സദ ഫർഹാൻ പാക്കിസ്ഥാനു വേണ്ടി സെഞ്ചറി നേടി. 60 പന്തുകളിൽ അഞ്ച് സിക്സുകളും ഒൻപതു ഫോറുകളും ബൗണ്ടറി കടത്തിയ ഫർഹാൻ 100 റൺസെടുത്തു പുറത്തായി. ഫഖർ സമാൻ 42 പന്തിൽ 84 റൺസെടുത്തു. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ബാബർ അസമിനെയും സയിം അയൂബിനെയും പുറത്തിരുത്തി കളിക്കാനിറങ്ങിയ പാകിസ്ഥാന്ഓ പ്പണിങ്ങിൽ 176 റൺസിന്റെ കൂട്ടുകെട്ടാണു ലഭിച്ചത്.' . ശ്രീലങ്കയ്ക്കായി ദിൽഷൻ മദുഷംഗ മൂന്നു വിക്കറ്റുകളും ദസുൻ ഷനാക രണ്ടു വിക്കറ്റുകളും വീഴ്ത്തി. ദുഷ്മന്ത ചമീരയ്ക്കും ഒരു വിക്കറ്റുണ്ട്.