ബി.ജെ.പി ഹജ്ജ് പരിഹാര പോർട്ടൽ ആരംഭിച്ചു

Sunday 01 March 2026 12:00 AM IST

കോഴിക്കോട്: ഹജ്ജ് തീർത്ഥാടകരുടെ പരാതികൾ പരിഹരിക്കുന്നതിന് ബി.ജെ.പി ഹജ്ജ് പരിഹാര പോർട്ടൽ ആരംഭിച്ചു. ഇന്നലെ കോഴിക്കോട് നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വികസിത കേരളം ബി.ജെ.പി ഹെൽപ്പ് ഡെസ്‌കിലൂടെ 94000 പരാതികൾ പരിഹരിച്ചെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജൂലായ് മുതൽ ജില്ലകളിലെ ഹെൽപ്പ് ഡെസ്‌കിലെത്തിയ 90 ശതമാനം പരാതികൾക്കും പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന്‌ശേഷം ഹജ്ജ് തീർത്ഥാടകരുടെ അലോട്ട്‌മെന്റിൽ വർദ്ധനവുണ്ടായെന്നും 1.75 ലക്ഷമായി ഉയർന്നെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷനുമായ ഡോ. എം. അബ്ദുൽസലാം പറഞ്ഞു.