ഇന്ന് 'പ്ലാനറ്ററി പരേഡ് 'കാണാം

Sunday 01 March 2026 12:00 AM IST

തിരുവനന്തപുരം:ഇന്ന് വൈകിട്ട് ആകാശം നോക്കിയാൽ അപൂർവ്വമായ 'പ്ലാനറ്ററി പരേഡ്'കണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.ഈ പ്രതിഭാസത്തിൽ ആറ് ഗ്രഹങ്ങൾ ഒരേസമയം ദൃശ്യമാകും.സൂര്യാസ്തമയത്തിന് ശേഷം ബുധൻ,ശുക്രൻ,വ്യാഴം, ശനി,യുറാനസ്,നെപ്ട്യൂൺ എന്നീ ഗ്രഹങ്ങൾ ആകാശത്തിന്റെ ഒരേ ഭാഗത്ത് നിലയുറപ്പിക്കും.ഇതിൽ ബുധനെയും ശുക്രനെയും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും.ശനി ആകാശത്തിന്റെ ഒരു ചരിഞ്ഞ ഭാഗത്തായിരിക്കും.മറ്റു ചിലതിനെ കാണാൻ ബൈനോക്കുലറോ ടെലിസ്‌കോപ്പോ വേണ്ടിവരും.ഇന്ന് പൗർണ്ണമി കൂടി വരുന്നതിനാൽ ചന്ദ്രനും സാധാരണയിലും തിളക്കത്തോടെ കാണപ്പെടുമെന്ന് ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.ഈ ആകാശവിസ്മയം കുറച്ച് സമയത്തേക്ക് മാത്രമാണ് ദൃശ്യമാവുക.കാലാവസ്ഥ തെളിച്ചമുള്ളതാണെങ്കിൽ ഈ പ്രതിഭാസം വ്യക്തമായി കാണാൻ സാധിക്കും.