നഗരസഭ ബ‌ഡ്ജറ്റ്; 1221.20 കോടി അടിസ്ഥാന ആവശ്യങ്ങൾക്ക് ഊന്നൽ

Sunday 01 March 2026 12:30 AM IST
കോ​ഴി​ക്കോ​ട് ​കോ​ര്‍​പ്പ​റേ​ഷ​ന്‍​ 2026​-27​ ​വ​ര്‍​ഷ​ത്തെ​ ​ബ​ഡ്ജ​റ്റ് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​ഡോ.​ ​എ​സ്.​ ​ജ​യ​ശ്രീ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു

കോഴിക്കോട്: നഗരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൂന്നിയ പ്രഖ്യാപനങ്ങളുമായി കോർപ്പറേഷൻ പുതിയ ഭരണ സമിതിയുടെ ആദ്യ ബഡ്ജറ്റ്. അഞ്ച് വർഷത്തിനുള്ളിൽ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പദ്ധതി, പേവിഷബാധ പരിശോധിക്കാൻ ലാബുകൾ, വായുവിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനുള്ള കാർബൺ മാപ്പിംഗ്, വൃക്കമാറ്റിവയ്ക്കൽ, ശസ്ത്രക്രിയ കഴിഞ്ഞവർക്ക് താമസിക്കാനുള്ള സൗകര്യം തുടങ്ങി സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കുന്നതും ന​ഗ​ര വി​ക​സ​നം സാദ്ധ്യമാക്കുന്ന നിരവധി പുതു പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ നിറഞ്ഞു. 37.53 കോടി രൂപയുടെ നീക്കിയിരിപ്പടക്കം 1221.20 കോടി വരവും 1060.01 കോടി ചെലവും 161.18 കോടിയുടെ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ അവതരിപ്പിച്ച ബ‌ഡ്ജറ്റ്. മേയർ ഒ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു.

വെള്ളക്കെട്ടൊഴിവാക്കാൻ 3 കോടി

മഴക്കാലത്ത് നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ മൂന്നുകോടി വകയിരുത്തി. ഏപ്രിൽ, മേയ് മാസങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ ഓടകളിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യും. രാത്രികാല ശുചീകരണത്തിന് കൂടുതൽ തൊഴിലാളികളെ നിയോഗിക്കും. ഓടകളുടെ ശുചീകരണത്തിന് 25 ലക്ഷവും വകയിരുത്തി. ഹരിതകർമസേനാംഗങ്ങൾക്ക് വരുമാനമാർഗം കണ്ടെത്താനുള്ള പദ്ധതികൾക്കായി 90 ലക്ഷം രൂപയും വകയിരുത്തി.

വരും, ചക്കഗ്രാമം

ഔഷധഗുണങ്ങളാൽ സമ്പന്നമായ ചക്കയെ സംരക്ഷിക്കാൻ ചക്കഗ്രാമം പദ്ധതിയുമായി കോർപ്പറേഷൻ. തിരഞ്ഞെടുക്കുന്ന വാർഡുകളിൽ കൗൺസിലർമാരുടെ സഹായത്തോടെ മുഴുവൻ വീടുകളിലും പ്ലാവ് നടുന്ന പദ്ധതി നടപ്പിലാക്കും. സ്ഥലമില്ലാത്തവർക്ക് വലിയ ചട്ടികളിലും പ്ലാവ് വളർത്താം. ഓണക്കാലത്ത് ഉപകാരമാകുന്ന പൂകൃഷി നടത്താൻ താത്പര്യമുള്ള ഗ്രൂപ്പുകൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവയ്ക്ക് സാങ്കേതിക സഹായവും വിത്തും വളവും നൽകുന്ന പദ്ധതിയും ഈ വർഷം നടപ്പിലാക്കും.

തെരുവുനായ ശല്യത്തിന് പരിഹാരം

നഗരത്തിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാനും ബഡ്ജറ്റിൽ പദ്ധതിയുണ്ട്. അസുഖമുള്ളതോ പ്രശ്നമുള്ളതോ ആയ നായകളെ മാറ്റി താമസിപ്പിക്കാൻ എല്ലാ വാർഡുകളിലും കൂടുകൾ സ്ഥാപിക്കും. ഇവ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കാൻ കഴിയുന്ന രീതിയിലുള്ളതായിരിക്കും. വാർഡിലെയും ഡോഗ് ലവേഴ്‌സിന്റേ സേവനം ഉപയോഗപ്പെടുത്തും. പദ്ധതി നടത്തിപ്പിന്റെ ചെലവിലേക്കായി 20 ലക്ഷം നീക്കിവെച്ചു. പേ വിഷബാധ പരിശോധിക്കുന്നതിനുള്ള ഒരു ലാബ് നഗരത്തിൽ സ്ഥാപിക്കാനുള്ള സാദ്ധ്യതകൾ പരിശോധിച്ച് കഴിവതും വേഗം നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിനാവശ്യമായ തുകയും വകയിരുത്തി. കൂടാതെ നായകളെ ദത്തെടുക്കുന്നവർക്കായി ബൗ ബൗ ഫെസ്റ്റും നടപ്പാക്കും.

ബ​ഡ്ജ​റ്റി​ലെ​ ​പ്ര​ധാ​ന​ ​പ്ര​ഖ്യാ​പ​ന​ങ്ങൾ

പുതിയ റോഡുകളുടെ നിർമാണത്തിന് 16.5 കോടി

നഗരത്തിലെ ഭിന്നശേഷിക്കാർക്കായി 10 ലക്ഷം

ബധിരയുവതികൾക്ക് സ്വയം തൊഴിലിനുള്ള പദ്ധതിക്കായി 20 ലക്ഷം

മാനാഞ്ചിറയെ നഗരത്തിന്റെ ഓക്സിജൻ പാർലറാക്കും

പാർക്കുകൾ, തുറസായ സ്ഥലങ്ങൾ, ജലതീരങ്ങൾ, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകും.

മേയർ ഭവൻ പെെതൃക പദ്ധതിയുൾപ്പെടുത്തി നവീകരിച്ച് സംരക്ഷിക്കും.

 സഞ്ചരിക്കുന്ന ലൈബ്രറി

ലഹരിക്കെതിരേ 'ഹാന്‍ഡ് അപ്പ്' പദ്ധതി

18 ആധുനിക ടോയ്‌ലറ്റുകൾ

പുതിയപാലം, വെസ്റ്റ്ഹില്‍, മാങ്കാവ്, മാനാരി ശ്മശാനങ്ങള്‍ ആധുനികവത്കരിക്കും

അരയിടത്ത്പാലം ജംഗ്ഷൻ, ഈസ്റ്റ്ഹിൽ ജംഗ്ഷൻ, മൂന്നാലിങ്കൽ ജംഗ്ഷൻ, തുടങ്ങിയ മോഡൽ ജംഗ്ഷനുകളാക്കി മാറ്റും

റോഡ് അപകടം കുറയ്ക്കാൻ വളവുകളിൽ മിററുകൾ സ്ഥാപിക്കും

വയോജനങ്ങള്‍ക്കായി ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് ട്രൂപ്പ്

കെ​ട്ടി​ട​ങ്ങ​ൾ​ ​പു​തു​ക്കി​പ​ണി​യാ​ൻ​ 20​ ​കോ​ടി

വ​ലി​യ​ങ്ങാ​ടി​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​സ്ലാ​ബ് ​ത​ക​ർ​ന്ന് ​നാ​ലു​ ​പേ​ർ​ ​മ​ര​ണ​പ്പെ​ട്ട​ ​അ​പ​ക​ട​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തു​ക​യും​ ​പു​ന​ർ​ ​നി​ർ​മി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​തി​നാ​യി​ ​ബ​ജ​റ്റി​ൽ​ 20​ ​കോ​ടി​ ​രൂ​പ​ ​വ​ക​യി​രു​ത്തി.​ ​പ​ഴ​യ​ ​കെ​ട്ടി​ട​ങ്ങ​ളു​ടെ​ ​ന​വീ​ക​ര​ണ​ത്തി​നും​ ​പു​ന​ർ​ ​നി​ർ​മാ​ണ​ത്തി​നും​ ​വ​ലി​യ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​മെ​ന്ന് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​ഡോ.​ ​എ​സ്.​ ​ജ​യ​ശ്രീ​ ​പ​റ​ഞ്ഞു.​ ​ന​ട​പ്പ് ​വ​ർ​ഷ​ത്തി​ൽ​ ​ത​ന്നെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ഹെ​ൽ​ത്ത്,​ ​റ​വ​ന്യൂ​ ​വ​കു​പ്പു​ക​ൾ​ ​കെ​ട്ടി​ട​ങ്ങ​ളി​ൽ​ ​സം​യു​ക്ത​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഇ​വ​യു​ടെ​ ​സ്റ്റാ​റ്റ​സ് ​റി​പ്പോ​ർ​ട്ട് ​ത​യാ​റാ​ക്കി​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.

ബ​ഡ്ജ​റ്റ് ​നി​രാ​ശാ​ജ​ന​കം​ ​:​യു.​ഡി.​എ​ഫ്

കോ​ഴി​ക്കോ​ട്:​ ​ന​ഗ​രം​ ​നേ​രി​ടു​ന്ന​ ​ഗ​താ​ഗ​ത​കു​രു​ക്കി​ന് ​പ​രി​ഹാ​രം​ ​ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ബ​ഡ്റ്റി​ലെ​ ​പ​ദ്ധ​തി​ക​ളി​ൽ​ ​പ​ല​തും​ ​ന​ട​പാ​യി​ല്ല.​ ​പ​ക​ൽ​വീ​ടി​നു​ൾ​പ്പെ​ടെ​യു​ള്ള​ ​തു​ക​ ​അ​പ​ര്യാ​പ്ത​മാ​ണ​ന്നും​ ​യു.​ഡി.​എ​ഫ് ​ബ​‌​ഡ്ജ​റ്റ് ​ച​ർ​ച്ച​യി​ൽ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​കെ​ ​സ്മാ​ർ​ട്ടി​ലെ​ ​സാ​ങ്കേ​തി​ക​ ​കു​രു​ക്ക് ​ഉ​ൾ​പ്പെ​ടെ​ ​ജ​ന​ങ്ങ​ളെ​ ​വ​ല​ക്കു​ക​യാ​ണ​ന്നും​ ​പാ​ള​യം​ ​മാ​ർ​ക്ക​റ്റ് ​ആ​ധു​നി​ക​വ​ത്ക്ക​രി​ച്ച് ​പാ​ള​യ​ത്ത് ​ത​ന്നെ​ ​നി​ല​നി​ർ​ത്ത​ണ​മെ​ന്നും​ ​ത​ന​തു​ഫ​ണ്ടി​ൽ​ ​നി​ന്നും​ ​വാ​ർ​ഡു​ക​ൾ​ക്കു​ള്ള​ ​തു​ക​ക്ക് ​പു​റ​മെ​ 25​ ​ല​ക്ഷം​ ​കൂ​ടി​ ​അ​നു​വ​ദി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ഭേ​ദ​ഗ​തി​ക​ളോ​ടെ​ ​വേ​ണം​ ​ബ​ഡ്ജ​റ്റ് ​പാ​സാ​ക്ക​നെ​ന്ന് ​ക്ഷേ​മ​കാ​ര്യ​സാ​ന്റിം​ഗ് ​ക​മ്മി​റ്റി​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ക​വി​ത​ ​അ​രു​ൺ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ബ​‌​ഡ്ജ​റ്റ് ​പ്ര​ഹ​സ​നം​:​ ​ബി.​ജെ.​പി

കോ​ഴി​ക്കോ​ട്:​ ​ജ​ന​ങ്ങ​ളെ​ ​നേ​രി​ട്ട് ​ബാ​ധി​ക്കു​ന്ന​ ​വി​ഷ​യ​ങ്ങ​ളൊ​ന്നും​ ​പ​രാ​‌​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.​ ​പ​ല​ ​പ​ദ്ധ​തി​ക​ൾ​ക്കും​ ​സ്ഥ​ലം​ ​ആ​വ​ശ്യ​മാ​ണ്.​ ​പ​ക്ഷേ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​എ​വി​ടെ​യാ​ണ് ​സ്ഥ​ല​മെ​ന്നും​ ​ബി.​ജെ.​പി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​പ​ദ്ധ​തി​ക​ളെ​ല്ലാം​ ​ത​നി​യാ​വ​ർ​ത്ത​ന​മാ​ണ്.​ ​ജ​ന​ങ്ങ​ൾ​ക്ക് ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​പ​ല​ ​കാ​ര്യ​ങ്ങ​ളു​മാ​ണ് ​ബ​ഡ്ജ​റ്റി​ൽ​ ​പ​ദ്ധ​തി​ക​ളാ​യി​ട്ടു​ള്ള​ത്.​ ​പ​ദ്ധ​തി​ക​ൾ​ ​പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ​ ​പ്രാ​യോ​ഗി​ക​ ​ത​ല​ത്തി​ൽ​ ​ന​ട​പ്പാ​ക്കാ​ൻ​ ​പ​റ്റു​മോ​ ​എ​ന്നു​ ​കൂ​ടി​ ​ചി​ന്തി​ക്ക​ണ​മെ​ന്നും​ ​ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.