കഥാസമാഹാരം പ്രകാശനം ചെയ്തു
Sunday 01 March 2026 12:32 AM IST
ബാലുശ്ശേരി: വി.ജെ. തോമസിൻ്റെ എരണ്ടെക്കെട്ട് എന്ന കഥാസമാഹാരം കല്പറ്റ നാരായണൻ പ്രകാശനം ചെയ്തു. എരണ്ടക്കെട്ടു ബാധിച്ച ഇന്നത്തെ കാലഘട്ടത്തിൽ ഇപ്രകാരമുള്ള കഥകളാണ് അർത്ഥവത്തായി ജീവിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തലയാട് വായനശാല സംഘടിപ്പിച്ച ചടങ്ങിൽ, സെക്രട്ടറി എം.പി. അജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. അബുബക്കർ പുസ്തകത്തെ പരിചയപ്പെടുത്തുകയും ചെയ്തു. സി.ജെ. ജോർജ്, പ്രദീപ് കെ. കെ, എ.വി. സുധാകരൻ, ആൻ്റണി പാലക്കൽ, കെ.കെ. ബാബു, ഹബീബ ഷമീർ, അബ്ദു നടുക്കണ്ടി, മുഹമ്മദലി ടി.കെ, സുനോജ് മോഹൻ, കെ.എൽ. ജോസ്, വി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.