ഉദ്ഘാടനം ചെയ്തു

Sunday 01 March 2026 12:35 AM IST
സ്റ്റേഡിയം കം ഓഡിറ്റോറിയം കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റേഡിയം കം ഓഡിറ്റോറിയം,​ പാചകപ്പുര എന്നിവ ഉദ്ഘാടനം ചെയ്തു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഡ്വ കെ.എം സച്ചിൻ ദേവ് എം.എൽ.എ യും പാചകപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭ കെ.കെയും നിർവഹിച്ചു. എം.എൽ.എ ഫണ്ട്‌ വഴി ലഭിച്ച ഒരു കോടി രൂപക്ക് ഓഡിറ്റോറിയവും ജില്ലാ പഞ്ചായത്തിന്റെ 26.5 ലക്ഷം പാചകപ്പുരക്കും ചെലവഴിച്ചു. മംഗൾദാസ് ത്രിവേണി അദ്ധ്യക്ഷത വഹിച്ചു. റീജ കണ്ടോത്ത് കുഴിയിൽ, പ്രദീഷ് സി.കെ, ഇന്ദു ആർ, അതുൽ എസ്. എസ്, പി സുധാകരൻ, വി.ബി. വിജീഷ്, കെ. അഹമ്മദ്‌ കോയ, കെ. നിധീഷ്, ഷൈമ.പി പ്രസംഗിച്ചു.