ബഹ്റൈനിൽ ജനവാസ മേഖലയിൽ ഇറാന്റെ ആക്രമണം, മിസൈൽ പതിച്ചത് ഫ്ലാറ്റ് സമുച്ചയത്തിൽ
ന്യൂഡൽഹി: ബഹ്റൈനിലെ ജനവാസ മേഖലയിൽ ഇറാന്റെ മിസൈൽ ആക്രമണം. ഫ്ലാറ്റ് സമുച്ചയത്തിലാണ് ഇറാന്റെ മിസൈൽ പതിച്ചത്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറ്തുവന്നിട്ടില്ല . ഫ്ലാറ്റിൽ മിസൈൽ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി 10. 45ഓടെ കുവൈറ്റിലെ ഹുറയിൽ കെട്ടിട സമുച്ചയത്തിൽ ഇറാന്റെ മിസൈൽ പതിച്ചു. ദുബായിലെ ആഡംബര കേന്ദ്രമായ പാം ജുമൈറയിലെ ഹോട്ടലിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായി. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റെന്ന വിവരവും പുറത്തുവന്നു.
അതേസമയം . ഇറാൻ, ഇസ്രയേൽ, ബഹ്രൈൻ, ഖത്തർ, ജോർദാൻ, കുവൈത്ത്, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ അവിടങ്ങളിലെ സാഹചര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുന്നുണ്ട്. അപകട സാഹചര്യമുണ്ടെങ്കിൽ ഇന്ത്യൻ പൗരന്മാരെ അവിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചേക്കും.
അടിയന്തര സാഹചര്യമുണ്ടായാൽ തയ്യാറായിരിക്കാൻ വ്യോമയാന മന്ത്രാലയത്തോട് അടക്കം വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു
അതിനിടെ പശ്ചിമേഷ്യ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി . ഇതിൽ കക്ഷികളായ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണം. സംഘർഷം ഒഴിവാക്കണം. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം. സംഘർഷങ്ങൾ ഒഴിവാക്കാനും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്. രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു