ഡി.സി.സി ഓഫീസ് ആക്രമണം: പ്രതിഷേധം കനക്കുന്നു

Sunday 01 March 2026 12:23 AM IST

കൊല്ലം: കൊല്ലം ഡി.സി.സി ഓഫീസിന് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധം കനക്കുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. എട്ട് ബൈക്കുകളിലെത്തിയ പതിനാറംഗ സംഘം ഡി.സി.സി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്നു പുതുയുഗ യാത്രയുടേത് അടക്കമുള്ള ഫ്ലക്സ് ബോർഡുകൾ തകർത്ത. തുടർന്ന് നഗരത്തിലെ കെ.എസ്.യു കൊടിമരം ഒടിച്ചെടുത്ത് ഡി.സി.സി ഓഫീസിലേക്ക് എറിഞ്ഞു. എന്നാൽ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്നാണ് കൊല്ലം ഈസ്റ്റ് പൊലീസ് പറയുന്നത്. പരാതി ലഭിക്കാത്തതിനാൽ പൊലീസ് അന്വേഷണവും നടത്തിയിട്ടില്ല. കണ്ണൂരിൽ മന്ത്രി വീണ ജോർജ്ജിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ കോൺഗ്രസിന്റെ പ്രചാരണ ബോർഡുകൾ വ്യാപാകമായി തകർത്തിരുന്നു. അതിന്റെ തുടർച്ചയായാണ് കൊല്ലം ഡി.സി.സി ഓഫീസിന് നേരെയും ആക്രമണമുണ്ടായത്. വ്യാഴാഴ്ച എസ്.എഫ്.ഐ പ്രവർത്തകർ ചിന്നക്കടയിൽ നടത്തിയ പ്രകടനത്തിനിടെ കോൺഗ്രസിന്റെ ബോർഡുകൾ പൊലീസ് സാന്നിദ്ധ്യത്തിൽ വ്യാപകമായി നശിപ്പിച്ചിരുന്നു.