ദേശീയ ശാസ്ത്ര ദിനാചരണം
കൊല്ലം: ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി, കൊല്ലത്തെ കേന്ദ്രീയ വിദ്യാലയത്തിൽ പ്രൊഫ. ഡോ. വിവേകാനന്ദൻ പ്രഭാഷണം നടത്തി. വികസിത ഭാരതത്തെ ഉത്തേജിപ്പിക്കുന്ന ശാസ്ത്രത്തിലെ വനിതകൾ എന്നതായിരുന്നു വിഷയം. മനുഷ്യരാശിയുടെ ഉന്നമനത്തിനായി, ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങളെ പ്രയോജനപ്പെടുത്തിയ ഭാരതീയ വനിതകളെ, വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. എന്തുകൊണ്ടാണ് ഭാരതത്തിൽ എല്ലാ വർഷവും ഫെബ്രുവരി 28 ശാസ്ത്രദിനമായി ആചരിക്കുന്നത് എന്നതിൽ സംശയനിവാരണം നടത്തി. 2047 ലെ വികസിതഭാരത്തിന്റെ പ്രത്യേകതകൾ, യുനസ്കോയുടെ 17 സുസ്ഥിരവികസന ലക്ഷ്യങ്ങളുമായി ചേർത്ത് വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തി. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തിലായിരിക്കണം ഭാരതത്തിലെ സാങ്കേതിക വിദ്യകളുടെ വളർച്ചയെന്ന് വിദ്യാർത്ഥികളെ സമ്മേളനം ഓർമ്മപ്പെടുത്തി. നിർമ്മിത ബുദ്ധിയുടെ അപകടങ്ങളും വിവിധതരം സാങ്കേതികവിദ്യകളുടെ വിശദാംശങ്ങളും വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.