പുതുയുഗ യാത്ര നാളെ ചാത്തന്നൂരിൽ
Sunday 01 March 2026 12:35 AM IST
ചാത്തന്നൂർ :പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് നാളെ ചാത്തന്നൂരിൽ സ്വീകരണം നൽകുമെന്ന് പുതുയുഗ യാത്ര ചാത്തന്നൂർ നിയോജക മണ്ഡലം സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 3 ന് ചാത്തന്നൂർ സ്പിന്നിംഗ് മിൽ ജംഗ്ഷനിൽ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവിനെ വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു സ്വീകരണ സമ്മേളന സ്ഥലമായ ശീമാട്ടി ജംഗ്ഷനിലേക്ക് ആനയിക്കും. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തിൽ നിന്നും ഒരു നഗരസഭയിൽ നിന്നും മൂവായിരം പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കും. മുഴുവൻ ഒരുക്കങ്ങങ്ങളും പൂർത്തിയായതായി യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പരവൂർ സജീവ്, കൺവീനർ ഷാലു വി.ദാസ് , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ബിജു വിശ്വരാജൻ, അഡ്വ. ലത മോഹൻദാസ് എന്നിവർ അറിയിച്ചു.