ചികിത്സാപ്പിഴവ്: സനൂപിന് കെ.സി ഒരു ലക്ഷം നൽകും
Sunday 01 March 2026 12:51 AM IST
തൃശൂർ: മുട്ടുവേദനയ്ക്ക് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയി അന്ധനായി മടങ്ങേണ്ടി വന്ന തൃക്കൂർ സ്വദേശി സനൂപിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ലക്ഷം രൂപ നൽകും. കോവൈ അരവിന്ദ് ആശുപത്രിയിൽ ചികിത്സയ്ക്കായി കോൺഗ്രസ് സഹായം നൽകുമെന്ന് സനൂപിനെ സന്ദർശിച്ച അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് രാവിലെ 11.30ന് സനൂപിന്റെ വസതിയിലെത്തി ടി.എൻ.പ്രതാപൻ തുക കൈമാറും.