അഷ്വേർഡ് പെൻഷനിൽ വ്യക്തത കിട്ടാതെ ജീവനക്കാർ

Sunday 01 March 2026 12:56 AM IST

തിരുവനന്തപുരം:പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം ഇടതുമുന്നണി സർക്കാർ പാലിച്ചുവെങ്കിലും ഒന്നിനും വ്യക്തത കിട്ടാതെ ആശങ്കയിലാണ് ജീവനക്കാർ.

പെൻഷനൊപ്പം ഡി.ആർ ഉണ്ടാകുമെന്നും അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി കിട്ടുമെന്നുമാണ് ഉത്തരവിലുള്ളത്. പങ്കാളിത്ത പെൻഷനിൽ ജീവനക്കാരുടെ വിഹിതമായ അടിസ്ഥാന ശമ്പളവും ഡി.എയും ചേർത്തുള്ള തുകയാണോ ശമ്പളമായി കണക്കാക്കുകയെന്ന് വ്യക്തമല്ല. ജീവനക്കാരുടെ വിഹിതമായി പത്ത് ശതമാനം അതേപടി തുടരുമോയെന്നും അറിയില്ല. സർക്കാർ നൽകുന്ന വിഹിതം വർദ്ധിക്കുമോ അതോ അതുപോലെ തുടരുമോ എന്നും വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ വിഹിതവും ജീവനക്കാരുടെ വിഹിതവും ചേർത്താൽ അവസാന അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനമായില്ലെങ്കിൽ കുറവ് വരുന്ന തുക എങ്ങനെ കണ്ടെത്തുമെന്നതിനും വ്യക്തതയില്ല.കുറവ് വരുന്ന തുക സർക്കാർ വഹിക്കുന്ന തമിഴ്നാട് മോഡൽ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. സർക്കാരിന്റെ വിഹിതവും ജീവനക്കാരുടെ വിഹിതവും പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനത്തെ കുറിച്ചും ഉത്തരവിൽ ഒന്നും പറയുന്നില്ല. എൻ.പി.എസിൽ ഈ തുക കേന്ദ്രസർക്കാരിനെ ഏൽപിക്കുകയാണ് ചെയ്യുന്നത്. എൻ.പി.എസിന്റെ മാതൃകയാണോ സ്വീകരിക്കുകയെന്നും അറിയാനുണ്ട്. അഷ്വേർഡ് പെൻഷനിലേക്ക് മാറുമ്പോൾ പങ്കാളിത്ത പെൻഷനിലേക്ക് പിടിച്ച തുക എങ്ങനെ പിൻവലിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല. അഷ്വേർഡ് പെൻഷനിൽ സർവീസ് കുറഞ്ഞാലും പകുതി പെൻഷൻ ഉറപ്പാണോ എന്നതും വ്യക്തമല്ല. മിനിമം പെൻഷൻ,ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി, കുടുംബപെൻഷൻ,ടെർമിനൽ സറണ്ടർ,പെൻഷൻപരിഷ്‌കരണം എന്നിവ സംബന്ധിച്ചും ജീവനക്കാർക്ക് ആശങ്കയുണ്ട്.

അ​ഷ്വേ​ർ​ഡ് ​പെ​ൻ​ഷ​നാ​യി; മൊ​ത്തം​ ​മൂ​ന്നു​ ​പെ​ൻ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​അ​ഷ്വേ​ർ​ഡ് ​പെ​ൻ​ഷ​ൻ​ ​എ​ന്ന​ ​പു​തി​യ​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​കൂ​ടി​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പി​ലാ​ക്കി.​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​മു​ത​ൽ​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രും.​ശ​മ്പ​ള​ത്തി​ന്റെ​ ​പ​കു​തി​ ​തു​ക​ ​ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ​അ​ഷ്വേ​ർ​ഡ് ​പെ​ൻ​ഷ​ൻ.​ ​നി​ല​വി​ലെ​ ​പ​ങ്കാ​ളി​ത്ത​പെ​ൻ​ഷ​നി​ൽ​ ​ഈ​ ​ഉ​റ​പ്പ് ​ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​മൂ​ന്ന് ​പെ​ൻ​ഷ​ൻ​പ​ദ്ധ​തി​ക​ളാ​യി.​ 2013​ന് ​മു​മ്പ് ​സ​ർ​വീ​സി​ൽ​ ​ക​യ​റി​യ​വ​ർ​ക്ക് ​സ്റ്റാ​റ്റ്യൂ​ട്ട​റി​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യാ​ണ് ​ബാ​ധ​കം.​ 2013​ന് ​ശേ​ഷം​ ​സ​ർ​വീ​സി​ൽ​ ​ക​യ​റി​യ​വ​ർ​ക്ക് ​പ​ങ്കാ​ളി​ത്ത​ ​പെ​ൻ​ഷ​ൻ​ ​എ​ന്ന​ ​നാ​ഷ​ണ​ൽ​ ​പെ​ൻ​ഷ​ൻ​ ​സ്കീ​മാ​ണ് ​(​എ​ൻ.​പി.​എ​സ്.​)​ ​ബാ​ധ​ക​മാ​യി​രു​ന്ന​ത്.​ ​അ​വ​ർ​ക്ക് ​വേ​ണ​മെ​ങ്കി​ൽ​ ​പു​തി​യ​ ​സ്കീ​മി​ലേ​ക്ക് ​മാ​റാം.2026​ ​ഏ​പ്രി​ലി​ന് ​ശേ​ഷം​ ​സ​ർ​വീ​സി​ൽ​ ​ക​യ​റു​ന്ന​വ​ർ​ക്കും​ ​അ​ഷ്വേ​ർ​ഡ് ​പെ​ൻ​ഷ​നോ​ ​എ​ൻ.​പി.​എ​സോ​ ​തി​ര​ഞ്ഞെ​ടു​ക്കാം. അ​ഷ്വേ​ർ​ഡ് ​പെ​ൻ​ഷ​ൻ​ ​സം​ബ​ന്ധി​ച്ച് ​ഇ​ന്ന​ലെ​ ​ഉ​ത്ത​ര​വ് ​ഇ​റ​ങ്ങി.30​വ​ർ​ഷം​ ​സ​ർ​വീ​സു​ള്ള​വ​ർ​ക്കാ​യി​രി​ക്കും​ ​പ​ര​മാ​വ​ധി​ ​പെ​ൻ​ഷ​ൻ​ ​കി​ട്ടു​ക.​അ​ഷ്വേ​ർ​ഡ് ​പെ​ൻ​ഷ​നി​ൽ​ ​ഡി.​ആ​ർ.​ന​ൽ​കു​മെ​ന്ന് ​ഉ​ത്ത​ര​വി​ലു​ണ്ട്.