നാളെ വീണ്ടും മന്ത്രിസഭായോഗം
Sunday 01 March 2026 1:26 AM IST
തിരുവനന്തപുരം: ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ച അമ്പതോളം അജൻഡകളിൽ ഭൂരിഭാഗവും ബാക്കിയായതിനാൽ തിങ്കളാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പോവേണ്ടതിനാൽ കുറച്ച് അജൻഡകളേ ഇന്നലെ പരിഗണിച്ചുള്ളൂ. ശേഷിക്കുന്നവ തിങ്കളാഴ്ചത്തേക്ക് മാറ്റി. അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ദിവസങ്ങളിലും മന്ത്രിസഭാ യോഗം ചേരും. ഓൺലൈനായാവും ചേരുക.