മുസ്ലിംലീഗ് സ്നേഹ ഭവനങ്ങൾ കൈമാറി

Sunday 01 March 2026 1:32 AM IST

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിംലീഗ് തൃക്കൈപ്പറ്റ വള്ളിത്തോട് നിർമ്മിച്ച സ്നേഹ ഭവനങ്ങൾ കൈമാറി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 51 കുടുംബങ്ങൾക്കാണ് വീടുകൾ നൽകിയത്. പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. 1060 സ്‌ക്വയർ ഫീറ്റിലുള്ള വീടുകളാണ് ഒരുക്കിയത്.