വെറ്ററിനറി സർജൻ നിയമനം

Sunday 01 March 2026 2:59 AM IST

മലപ്പുറം: ജില്ലയിൽ രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവന പദ്ധതി/മൊബൈൽ വെറ്ററിനറി യൂണിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ ഒഴിവുകളിലേക്ക് വെറ്ററിനറി സർജന്മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മാർച്ച് അഞ്ചിന് രാവിലെ 11ന് മൃഗസംരക്ഷണ ഓഫീസിൽ നടക്കും . ബി.വി.എസ്.സി, എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുള്ള വെറ്ററിനറി സർജന്മാർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 04832734917.