കെ എസ് നായർ അന്തരിച്ചു 

Sunday 01 March 2026 8:24 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​സ‌്ക​റ്റ്ബോ​ൾ​ ​പ​രി​ശീ​ല​ക​നും​ ​മു​ൻ​ ​അ​ന്താ​രാ​ഷ്ട്ര കോ​ച്ചും,​ ​റ​ഫ​റി​യു​മാ​യി​രു​ന്ന​ ​കെ.​എ​സ് ​നാ​യർ അ​ന്ത​രി​ച്ചു. 84​ ​വ​യ​സാ​യി​രു​ന്നു.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​മ​ക​ളു​ടെ​ ​വ​സ​തി​യി​ൽ​ ​ഇ​ന്നലെ ​രാ​വി​ലെ​യാ​യി​രു​ന്നു​ ​അ​ന്ത്യം. കേ​ര​ളാ​ ​സ്പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​കോ​ഴി​ക്കോ​ട് ​സ്പോ​ർ​ട്‌​സ് ​ഡ​വ​ല​പ്മെ​ന്റ് ​ഓ​ഫീ​സ​റു​മാ​യി​രു​ന്നു.വി​ര​മി​ച്ച​ ​ശേ​ഷം​ ​മാ​ഹി​യി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​പി​ന്നീ​ട് ​വാ​ർ​ദ്ധ​ക്യ​ ​സ​ഹ​ജ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​കാ​ര​ണം​ ​മ​ക​ളോ​ടൊ​പ്പം​ ​ബം​ഗ​ളൂ​രു​വി​ലേ​ക്ക് ​താ​മ​സം​ ​മാ​റു​ക​യാ​യി​രു​ന്നു. ഭാ​ര്യ​:​ ​ടി.​ ​സി​ ​ജ​യ​ല​ക്ഷ്മി,​ ​മ​ക്ക​ൾ​:​ ​അ​നു​ ​ശി​വ​ദാ​സ​ൻ​ ,​ ​ന​ന്ദ​ന​ ​ശി​വ​ദാ​സ​ൻ​ ​മ​രു​മ​ക്ക​ൾ​:​ ​രാ​ജ​ശേ​ഖ​ര​ൻ,​ ​രാ​ജീ​വ് ​ഭാ​സ്‌​ക​രൻ 1980​-​ക​ളു​ടെ​ ​അ​വ​സാ​ന​ത്തി​ലും​ 1990​-​ക​ളു​ടെ​ ​തു​ട​ക്ക​ത്തി​ലും​ ​കേ​ര​ള​ ​ബാ​സ്ക​റ്റ്ബോ​ൾ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​റെ​ഫെ​റീ​സ് ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​നാ​യിരുന്നു.എ​യ​ർ​ ​ഫോ​ഴ്സി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ശേ​ഷം​ ​ സ്പോ​ർ​ട്സ് ​കൗ​ൺ​സി​ലി​ൽ​ ​ബാ​സ്ക​റ്റ്ബോ​ൾ​ ​പ​രി​ശീ​ല​ക​നാ​യി.​ ഒരു​ ​കൂ​ട്ടം​ ​ദേ​ശീ​യ,​ ​അ​ന്ത​ർ​ദേ​ശീ​യ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​താ​ര​ങ്ങ​ളെ​ ​​ ​സൃ​ഷ്ട്ടി​ച്ചു​ ,​നി​ര​വ​ധി​ ​സം​സ്ഥാ​ന​ ​ടീ​മു​ക​ളു​ടെ​യും​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ടീ​മി​ന്റെ​യും​ ​പ​രി​ശീ​ല​ക​നായി.സം​സ്‌​കാ​രം​ ​നാ​ളെ​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ 2​ ​മ​ണി​യ്ക്ക്,​ ​ബം​ഗ​ളൂ​രു​ ​കു​ഡ്‌​ലു​ ​ശ്മശാനത്തിൽ.