നാഗ്‌പൂരിലെ ഫാക്‌ടറിയിൽ വൻ സ്‌ഫോടനം; 17 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് ഗുരുതരപരിക്ക്

Sunday 01 March 2026 12:34 PM IST

നാഗ്‌പൂർ: സ്‌ഫോടകവസ്‌തുക്കൾ നിർമ്മിക്കുന്ന ഫാക്‌ടറിയിൽ വൻ പൊട്ടിത്തെറി. നാഗ്‌പൂരിലെ എസ്‌ബിഎൽ എനർജി ലിമിറ്റഡ് ഫാക്‌ടറിയിലാണ് സ്‌ഫോടനമുണ്ടായത്. 17 പേർ മരിച്ചതായാണ് വിവരം. പതിനെട്ടിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് ജില്ലാ കളക്‌ടറും പൊലീസ് മേധാവിയും വ്യക്തമാക്കി.