ശ്രീ കാർത്തികേയ ഭജന സമാജം ക്ഷേത്രത്തിൽ ഇരട്ട ധ്വജ പ്രതിഷ്ഠ
Monday 02 March 2026 12:32 AM IST
കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കിഴകൊമ്പ് ശ്രീ കാർത്തികേയ ഭജന സമാജം ക്ഷേത്രത്തിൽ ഇരട്ട ധ്വജ പ്രതിഷ്ഠ നടത്തി. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ, മേൽശാന്തി ബിബിൻ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ, ശാഖ പ്രസിഡന്റ് എം.ടി. രാജേഷ്, വൈസ് പ്രസിഡന്റ് കെ.കെ. ഷിബു, സെക്രട്ടറി ഡോ. രാഹുൽ ഷാജൻ, യൂണിയൻ കമ്മിറ്റി അംഗം എം.ജി. മോഹനൻ എന്നിവർ പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.