അടിമക്കാശ് നോവൽ പ്രകാശിപ്പിച്ചു
Sunday 01 March 2026 5:22 PM IST
അങ്കമാലി: പുരോഗമന കലാ സാഹിത്യസംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജേക്കബ് നായത്തോട് സ്മൃതി സദസിൽ അനുസ്മരണ പ്രഭാഷണവും അടിമക്കാശ് നോവൽ പ്രകാശനവും അങ്കമാലി എ.പി.കുര്യൻ മെമ്മോറിയൽ സി.എസ്.എ ഓഡിറ്റോറിയത്തിൽ കലാ സാഹിത്യസംഘം ജനറൽ സെക്രട്ടറി ഡോ.കെ.പി മോഹനൻ നിർവഹിച്ചു. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ഡോ.കെ.ജി.പൗലോസ്, കവയിത്രി ടി.ഐശ്വര്യ, ജില്ലാ ജോ.സെക്രട്ടറി ഷാജി യോഹന്നാൻ, സഹീർ അലി, രവിത ഹരിദാസ്, കെ .പി റെജീഷ്, ബാബുരാജ് വൈറ്റില, ഡോ.സന്തോഷ് തോമസ്, ടി.ആർ.വല്ലഭൻ നമ്പൂതിരിപ്പാട്, ശ്രീനി ശ്രീകാലം എന്നിവർ സംസാരിച്ചു.