സ്‌നേഹ ഭവനം
Monday 02 March 2026 12:26 AM IST
അലനല്ലൂർ: മൂന്ന് വർഷങ്ങൾക്ക് മുൻപ് ഹൃദ്രോഗം ബാധിച്ച് പിതാവ് മരണപ്പെട്ട വിദ്യാർത്ഥിനിക്ക് എടത്തനാട്ടുകര ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സ്‌നേഹ ഭവനം പദ്ധതിക്ക് കീഴിൽ വീട് നിർമ്മാണം ആരംഭിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിലെ ഒരു വിദ്യാർത്ഥിനിയുടെ നിർദ്ധന കുടുംബത്തിനാണ് സ്‌കൂൾ പി.ടി.എ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ അദ്ധ്യാപകർ, എസ്.പി.സി, എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്‌സ് എന്നീ സംഘടനകൾക്ക് കീഴിൽ വീട് നിർമ്മിച്ച് നൽകുന്നത്. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായൻ വീടിന്റെ കട്ടില വെപ്പ് നിർവഹിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പി.അഹമ്മദ് സുബൈർ, സ്‌കൂൾ പ്രധാനാദ്ധ്യാപകൻ കെ.എ.അബ്ദുമനാഫ്, സീനിയർ അസിസ്റ്റന്റ് പി.ഹംസക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.