2595 കോടിയുടെ 'കേര' പദ്ധതിക്ക് ഇന്ന് തുടക്കം

Monday 02 March 2026 12:00 AM IST

ആലപ്പുഴ: കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യവർദ്ധക വിപണന ശൃംഖല നവീകരണ (കേര) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് ചേർത്തലയിൽ നടക്കുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയിൽ 2595 കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന പദ്ധതിക്ക് ലോകബാങ്കിന്റെ സഹായം ലഭിക്കും. കേരള കാർഷിക വികസന ഡയറക്ടറേറ്റ്, കേരള വ്യവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കേരള കാർഷിക സർവകലാശാല, കേരള ജലവിഭവ വകുപ്പ്, കിൻഫ്ര, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയും ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി.ഡബ്ളിയു.ആർ.ഡി.എം തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതിക സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു വർഷം കൊണ്ട് നാലു ലക്ഷത്തോളം കർഷകർ നേരിട്ടും പത്തു ലക്ഷത്തോളം പരോക്ഷമായും ഗുണഭോക്താക്കളാവും. റബ്ബർ, ഏലം കർഷകർക്കുള്ള പുനർനടൽ ധനസഹായ വിതരണം, ഉത്പാദക വിപണന കരാർ ഒപ്പുവയ്ക്കൽ, വെബ് പോർട്ടൽ പ്രകാശനം തുടങ്ങിയവയും നടക്കും. വി.ടി.എ.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും.

ക​ർ​ഷ​ക​രു​ടെ​ ​ഡാ​റ്റ​ ​ദു​രു​പ​യോ​ഗം ചെ​യ്യ​രു​ത് ​:​ ​മ​ന്ത്രി​ ​പി.​പ്ര​സാ​ദ്

ആ​ല​പ്പു​ഴ​:​ ​പ്ര​ധാ​ന​മ​​​ന്ത്രി​ ​കി​സാ​ൻ​ ​പ​ദ്ധ​തി​ ​ആ​നു​കൂ​ല്യം​ ​പ​റ്റു​ന്ന​ ​ക​ർ​ഷ​ക​രു​ടെ​ ​ഡാ​റ്റ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്​​ ​ശ​രി​യ​ല്ലെ​ന്ന്​​ ​മ​ന്ത്രി​ ​പി.​പ്ര​സാ​ദ്​.​ ​തി​ര​​​ഞ്ഞെ​ടു​പ്പ്​​ ​മു​ന്നി​ൽ​ ​ക​ണ്ട്​​ ​രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ​ ​ഡാ​റ്റ​ക​ൾ​ ​എ​ടു​ത്ത്​​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തും​ ​ഫോ​ൺ​വി​ളി​ച്ച്​​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടു​ന്ന​തും​​​ ​കേ​ന്ദ്ര​മ​ന്ത്രി​യു​ടെ​യും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും.​ ​ഇ​ങ്ങ​നെ​ ​ക​ട​ന്നു​ക​യ​റാ​ൻ​ ​രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക്ക്​​ ​അ​വ​കാ​ശ​മി​ല്ല.​ ​വ്യ​ക്തി​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​മാ​ണ​ത്.​ ​സ​ർ​ക്കാ​രി​​​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഫോ​ണി​​​ലേ​ക്ക്​​ ​സ​ന്ദേ​ശം​ ​അ​യ​ച്ചാ​ൽ​ ​അ​ത്​​ ​മ​ന​സ്സി​ലാ​കും.​ ​അ​തി​ന​പ്പു​റം​ ​രാ​ഷ്​​ട്രീ​യ​ ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ദി​ക്കു​ന്ന​ത്​​ ​വ​ലി​യ​ ​പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.