ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പൊളിച്ച് നീക്കിത്തുടങ്ങി
Monday 02 March 2026 1:39 AM IST
പന്തളം: പന്തളം മുനിസിപ്പാലിറ്റിയുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പഴയ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം ഇന്നലെ പൊളിച്ചുനീക്കിത്തുടങ്ങി. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ മുൻസിപ്പൽ കമ്മിറ്റി എടുത്ത തീരുമാനപ്രകാരമാണ് നടപടി. പന്തളം സ്വദേശിയായ ഹരികുമാറാണ് കരാർ എടുത്തിട്ടുള്ളത്.പൊളിച്ചുനീക്കിയ ശേഷം പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും .ഈ മാസം തന്നെപുതിയ കെട്ടിടത്തിന് തറക്കല്ലിടിൽ നടത്താനാണ് നീക്കം.