ക്ലാസിക് ഫൈവ് സ്റ്റാർ !
Monday 02 March 2026 12:58 AM IST
പത്തനംതിട്ട : ഒന്നും രണ്ടുമല്ല, ഒറ്റ മത്സരത്തിൽ ഒന്നാംസ്ഥാനക്കാർ അഞ്ചുപേർ !. ഗേൾസ് ക്ലാസിക്കൽ മ്യൂസിക് മത്സരമാണ് ഫൈസ്റ്റാറായത്. വേദി നാലായ മുണ്ടയ്ക്കൈ ചൂരൽമലയിൽ നടന്ന മത്സരങ്ങൾ ഒന്നിന്നൊന്ന് മെച്ചമായി. ഇതോടെ ജഡ്ജിമാർ വലഞ്ഞു. ഒടുവിൽ അഞ്ച് പേർക്ക് ഒന്നാംസ്ഥാനം നൽകുകയായിരുന്നു. എറണാകുളം തേവര എസ്.എച്ചിലെ ആര്യവൃന്ദ വി.നായർ, എറണാകുളം സെന്റ് തെരേസാസിലെ ജി.അമിത, എറണാകുളം മഹാരാജാസിലെ എ.വിഷ്ണുപ്രിയ, കോട്ടയം ബസേലിയസിലെ കല്യാണി സതീഷ്, തൃപ്പൂണിക്കുറ ആർ.എൽ.വിയിലെ മീര എം.നായർ എന്നിവരാണ് ഒന്നാംസ്ഥാനം പങ്കിട്ടത്. ആലുവ ഭാരത് മാതാ സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ വൈഗ പ്രസാദിനാണ് സെക്കൻഡ്. മൂന്നാംസ്ഥാനം ഇടക്കൊച്ചി ആവില കോളേജ് ഒഫ് എഡ്യൂക്കേഷനിലെ എ.ശ്രീലക്ഷ്മിക്കുമാണ്. 31 പേർക്ക് എ ഗ്രേഡ് ലഭിച്ചു.