മാഗ്‌നൈറ്റിന് ആകർഷകമായ ഫിനാൻസ് ഓഫറുമായി നിസാൻ
Monday 02 March 2026 12:18 AM IST
കൊച്ചി : മാഗ്‌നൈറ്റിന് 5.55 ശതമാനം മുതൽ ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് കുറഞ്ഞ പലിശ നിരക്ക് പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ. നിസാൻ റെനോ ഫിനാൻഷ്യൽ സർവീസസ് ഇന്ത്യയിലൂടെ (എൻ.ആർ.എഫ്.എസ്.ഐ) വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ നിരക്ക് എല്ലാ സിബിൽ ഉപഭോക്താക്കൾക്കും ലഭ്യമാകും. രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ്, ബാധകമായ ചാർജുകൾ എന്നിവ ഉൾക്കൊള്ളുന്ന 100 ശതമാനം വരെ ഓൺ റോഡ് ഫണ്ടിംഗും ലഭ്യമാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് അഞ്ച് ലക്ഷം വരെയുള്ള വായ്പാ തുകയ്ക്ക് 5.55 ശതമാനം മുതലാണ് പലിശ നിരക്ക്. മുൻനിര ബാങ്കുകളെ അപേക്ഷിച്ച് ഗണ്യമായ ലാഭം നൽകുന്ന ആകർഷകമായ ഇ.എം.ഐയിൽ നിസാൻ മാഗ്‌നൈറ്റ് സ്വന്തമാക്കാൻ കഴിയും. ഇതിലൂടെ ഉപഭോക്താക്കൾക്ക് 22,000 രൂപയുടെ അധിക ആനുകൂല്യങ്ങൾക്കും അർഹരാണ്. മാർച്ച് അവസാനം വരെ മാഗ്‌നൈറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ആകർഷകമായ ഓഫർ.