നെഞ്ചിടിപ്പോടെ ഓഹരി നിക്ഷേപകർ
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം അതിവേഗം വ്യാപിക്കുന്നതിനാൽ രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് നെഞ്ചിടിപ്പ് കൂടുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം വ്യാപിപ്പിച്ചതിനാൽ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ രാജ്യത്തെ മുൻനിര സൂചികകൾ കനത്ത ഇടിവ് നേരിടുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയുടെ കയറ്റുമതി, ഇറക്കുമതി മേഖലകളെ ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ പ്രതികൂലമായി ബാധിക്കും. ക്രൂഡോയിൽ വിലയിലെ ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാക്കുന്നതിന് ഇടയുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും ശക്തമായേക്കും. ഇന്ധന, വ്യോമയാന, ലോജിസ്‌റ്റിക്സ് മേഖലയിലെ കമ്പനികൾക്ക് പുതിയ സാഹചര്യം കനത്ത തിരിച്ചടിയാകും. ഹോർമുസ് ഇടനാഴി അടച്ചതിനാൽ ഇന്ത്യയിലേക്കുള്ള ചരക്കു നീക്ക ചെലവ് കൂടുന്നതാണ് പ്രധാന വെല്ലുവിളി.
പ്രധാന വെല്ലുവിളികൾ
ക്രൂഡോയിൽ വിലയിലെ കുതിപ്പ്
വിദേശ നിക്ഷേപകരുടെ പിന്മാറ്റം
കയറ്റുമതി, ഇറക്കുമതി അനിശ്ചിതത്വം
രൂപയുടെ മൂല്യത്തകർച്ച