ചിറക്കരയിൽ  വികസന സെമിനാർ

Monday 02 March 2026 12:08 AM IST
ചിറക്കര ഗ്രാമ പഞ്ചായത്ത് വികസന സമിതി യോഗം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ ദിലീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആർ.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ യു.എസ്. ഉല്ലാസ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.എസ് ബിനു,ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് സി.സുശീല ദേവീ,ഗ്രാമ പഞ്ചായത്ത്

വൈസ്‌പ്രസിഡന്റ്‌ എം.രമ്യ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുഭാഷ്ബാബു ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദുസുനിൽ,സജന കിരൺ.എ.എസ്,അസൂത്രണ ഉപാദ്ധ്യക്ഷൻ കെ.സുജയ്കുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അസി.സെക്രട്ടറി ഫവാസ് തുടങ്ങിയവർ പങ്കെടുത്തു. യ്യുന്നു.