ആദ്യ ആക്രമണം തന്നെ ഖമനേയിയുടെ ജീവനെടുത്തു
അമേരിക്കയുടെ ടോമഹോക്ക് ക്രൂസ് മിസൈലുകൾ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കുകയും ഇസ്രയേലിന്റെ ബങ്കർ ബസ്റ്റർ, സ്പൈസ് ഗൈഡഡ് ബോംബുകൾ വസതിയും ഓഫീസും തുളച്ചുകയറി സ്ഫോടന പരമ്പര സൃഷ്ടിക്കുകയും ചെയ്ത ആക്രമണത്തിലാണ് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.
#ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.45ന് നടത്തിയ ആദ്യ ആക്രമണംതന്നെ ഖമനേയിയുടെ ജീവനെടുത്തെങ്കിലും അർദ്ധരാത്രിക്കുശേഷമാണ് വിവരം ഇറാൻ സ്ഥിരീകരിച്ചത്.
ആക്രമണ പദ്ധതി ഇങ്ങനെ
#സാറ്റലൈറ്റ് വഴിയും എ.ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയും ഇറാനിലെ ചാരൻമാർ വഴിയും മൊസാദും സി.ഐ.എയും ഖമനേയിയുടെ വസതിയും ഓഫീസും മാസങ്ങളായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
#ബങ്കറിൽ ഒളിക്കുന്ന ഖമനേയിയെ വധിക്കുക പ്രയാസം. അതിനാൽ ആദ്യ ആക്രമണം ഖമനേയിക്കുനേരെ ആസൂത്രണം ചെയ്യുന്നു
ഖമനേയി സ്വന്തം ഓഫീസിൽ യോഗത്തിനെത്തിയെന്ന് സി.ഐ.എ അമേരിക്കയെ അറിയിക്കുന്നു.
#ആക്രമണത്തിന് യു.എസ് പ്രസിഡന്റിന്റെ അനുമതി.
ഇസ്രയേലി എയർഫോഴ്സിന്റെ ഒൻപത് എഫ് - 15 ജെറ്റുകൾ ടെഹ്റാനിലേക്ക്.
#അമേരിക്കയുടെ വിമാന വാഹിനിക്കപ്പലുകളിൽ നിന്നും ബേസുകളിൽ നിന്നും പാഞ്ഞുവന്ന ടോമഹോക്ക് ക്രൂസ് മിസൈലുകൾ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കുന്നു.
ഇസ്രയേലി ജറ്റുകളിൽ നിന്ന്
ഏകദേശം 30ബങ്കർ ബസ്റ്റർ, സ്പൈസ് ഗൈഡഡ് ബോംബുകൾ ഖമനേയിയുടെ വസതിയും ഓഫീസും ഉന്നമിടുന്നു.
# ലക്ഷ്യം തെറ്റാതെ ഖമനേയിയുടെ വസതിയിലേക്കും ഓഫീസിലേക്കും തുളഞ്ഞു കയറി സ്ഫോടനങ്ങൾ സൃഷ്ടിച്ചു. ഇസ്രയേലി ജറ്റുകൾ ദൗത്യം പൂർത്തിയാക്കി മടങ്ങി.
# പ്രദേശം തരിപ്പണമായെന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തം.തകർന്നടിഞ്ഞ പ്രദേശത്ത് കണ്ടെത്തിയ മൃതദേഹം ഖമനേയിയുടേതെന്ന് ഇറാൻ ഭരണകൂടം തിരിച്ചറിഞ്ഞ വിവരം ചോർത്തുന്നു. ഇസ്രയേൽ ഇന്റലിജൻസും സേനയും തെളിവുകൾ പരിശോധിച്ച് ഉറപ്പിച്ചു. വിവരം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിക്കുന്നു.
കെണിയൊരുക്കിയത് ഇങ്ങനെ:
# ആണവ കരാർ അസാദ്ധ്യമെന്ന് ഏറെക്കുറേ ഉറപ്പായ പശ്ചാത്തലത്തിൽ ഇന്ന് വിയന്നയിൽ നടത്താനിരുന്ന പരോക്ഷ ആണവ ചർച്ചയുടെ മൂന്നാം റൗണ്ട് മറയാക്കാൻ ഗൂഢതന്ത്രം. അതുവരെ ആക്രമണം ഉണ്ടാകില്ലെന്ന പ്രതീതി സൃഷ്ടിച്ചു. ആ വലയിൽ വീണ ഖമനേയി സ്വന്തം ഓഫീസിൽ.
കൊല്ലപ്പെട്ടത് 40 പേർ
40ഓളം പ്രമുഖർ ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട് സൂചന.
അതിലെ പ്രമുഖർ: അബ്ദുൾ റഹീം മുസാവി (സായുധ സേനാ മേധാവി)
അസീസ് നസീർസാദേഹ് ( പ്രതിരോധ മന്ത്രി)
മുഹമ്മദ് പക്‌പോർ (റെവല്യൂഷണറി ഗാർഡ് മേധാവി)
അലി ഷംഖാനി (ഖമനേയിയുടെ ഉപദേഷ്ടാവ്)
ഖമനേയിയുടെ കുടുംബാംഗങ്ങൾ (മകൾ, മരുമകൻ, ചെറുമകൻ, മരുമകൾ)