കോൺഗ്രസ്: 50 പേരുടെ പട്ടിക തയാർ; പ്രഖ്യാപനം 7ന് ശേഷം

Monday 02 March 2026 1:24 AM IST

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര മാർച്ച് ഏഴിന് സമാപിച്ച ശേഷം പ്രഖ്യാപിക്കും. സിറ്റിംഗ് സീറ്റുകൾ അടക്കം ഒറ്റ പേരിലേക്ക് എത്തിയ 50 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കും.

ഇന്നലെ ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും ധാരണയായ സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദനൻ മിസ്ത്രിക്ക് കൈമാറി. അടുത്തയാഴ്ചയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് പട്ടികയ്‌ക്ക് അന്തിമാംഗീകാരം നൽകിയേക്കും.

പട്ടികയിൽ മാറ്റങ്ങൾ വരുത്താൻ സമിതിക്ക് അവകാശമുണ്ട്. എം.പിമാരുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.മറ്റു പാർട്ടികൾ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിൽ ആശങ്കയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.

കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ അവസാനമാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടുന്നത്. നേരത്തെ പ്രഖ്യാപിച്ചാൽ അതിനനുരിച്ച് പ്രചാരണം തുടങ്ങണം. അത് അധിക സാമ്പത്തിക ബാധ്യതയാവും.

കോ​ൺ​ഗ്ര​സി​ൽ​ ​വ​നി​താ പ്രാ​തി​നി​ധ്യം​ ​കു​റ​ഞ്ഞേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യ്ക്ക് ​അ​ന്തി​മ​ ​രൂ​പ​മാ​യി​ല്ലെ​ങ്കി​ലും​ ​വ​നി​താ​ ​പ്രാ​തി​നി​ധ്യ​ത്തി​ൽ​ ​കാ​ര്യ​മാ​യ​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​വാ​ൻ​ ​സാ​ദ്ധ്യ​ത​ ​കു​റ​വ്.​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​മാ​രി​ലെ​ ​ഏ​ക​ ​വ​നി​ത​ ​ഉ​മാ​ ​തോ​മ​സാ​ണ്. മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​ബി​ന്ദു​കൃ​ഷ്ണ,​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​ൻ​ ​എ​ന്നി​വ​രാ​ണ് ​നി​ല​വി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​മെ​ന്ന് ​ഉ​റ​പ്പു​ള്ള​വ​ർ.​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​മാ​ർ​ക്കെ​ല്ലാം​ ​(​പാ​ല​ക്കാ​ട്,​ ​തൃ​പ്പൂ​ണി​ത്തു​റ​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ഒ​ഴി​കെ​)​ ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​ന​ൽ​ക​ണ​മെ​ന്ന​ ​തീ​രു​മാ​ന​മു​ള്ള​തി​നാ​ൽ​ ,​ 19​ ​സീ​റ്റു​ക​ളി​ൽ​ ​വ​നി​ത​ക​ൾ​ക്ക് ​എ​ത്തി​നോ​ക്കാ​നാ​വി​ല്ല.​ ​മു​ൻ​ ​മ​ന്ത്രി​ ​ജ​യ​ല​ക്ഷ്മി​യെ​ ​മാ​ന​ന്ത​വാ​ടി​യി​ൽ​ ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​കേ​ട്ടി​രു​ന്നെ​ങ്കി​ലും​ ​അ​വ​സാ​ന​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​അ​വ​രോ​ട് ​നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും,​ ​ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ​ ​സ​മ്മ​തം​ ​മൂ​ളാ​ത്ത​തി​നാ​ൽ​ ​മാ​ന​ന്ത​വാ​ടി​ ​ബ്ളോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഉ​ഷാ​ ​വി​ജ​യ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​വാ​നാ​ണ് ​സാ​ദ്ധ്യ​ത.​മു​ൻ​ ​എം.​പി​ ​ര​മ്യ​ ​ഹ​രി​ദാ​സ് ​സ്ഥാ​നാ​ർ​ത്ഥി​യാ​വു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ക​ണ്ണൂ​രി​ൽ​ ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ല്ലെ​ങ്കി​ൽ​ ​സാ​ദ്ധ്യ​ത​ ​മു​ൻ​ ​മ​ന്ത്രി​ ​എ​ൻ.​രാ​മ​കൃ​ഷ്ണ​ന്റെ​ ​മ​ക​ൾ​ ​അ​മൃ​താ​ ​രാ​മ​കൃ​ഷ്ണ​നാ​വും. സി.​പി.​എം​ ​ബ​ന്ധ​മു​പേ​ക്ഷി​ച്ച് ​കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​ഐ​ഷാ​ ​പോ​റ്റി​ ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​വു​മെ​ന്നു​റ​പ്പാ​ണ്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​രി​താ​ ​ബാ​ബു​ ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ടേ​ക്കാ​മെ​ങ്കി​ലും​ ​കാ​യം​കു​ളം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മ​റ്റു​ ​ചി​ല​രും​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​മ​ക​ൾ​ ​മ​റി​യ​ ​ഉ​മ്മ​ന്റെ​ ​പേ​ര് ​ചെ​ങ്ങ​ന്നൂ​രിൽപ​റ​ഞ്ഞു​ ​കേ​ൾ​ക്കു​ന്നു​ണ്ട്.​എ​ന്നാ​ൽ​ ​താ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​വാ​നു​ള്ള​ ​താ​ത്പ​ര്യം​ ​ആ​രോ​ടും​ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ​മ​റി​യ​ ​ഉ​മ്മ​ൻ​ ​പ​റ​യു​ന്നു​ .​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​രം​ഗ​ത്തേ​ക്ക് ​അ​വ​ർ​ ​വ​രു​ന്ന​തി​ൽ​ ​കു​ടും​ബ​ത്തി​ന് ​അ​ത്ര​ ​യോ​ജി​പ്പി​ല്ലെ​ന്നും​ ​കേ​ൾ​ക്കു​ന്നു.​ ​നി​യ​മ​സ​ഭ​യി​ലെ​ ​ആ​കെ​ ​അം​ഗ​സം​ഖ്യ​യു​ടെ​ ​പ​ത്തു​ ​ശ​ത​മാ​നം​ ​പോ​ലും​ ​പ്രാ​തി​നി​ധ്യം​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യി​ൽ​ ​വ​നി​ത​ക​ൾ​ക്ക് ​കി​ട്ടി​യേ​ക്കി​ല്ല.​ ​ആ​ർ.​എം.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​കെ.​കെ.​ര​മ​ ​വ​ട​ക​ര​യി​ൽ​ ​മ​ത്സ​രി​ക്കും.