ചോറ്റാനിക്കര മകം ഇന്ന്
Monday 02 March 2026 1:52 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 9.30 വരെ നടക്കും. ഒന്നര ലക്ഷത്തോളം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂവുണ്ട്.
രാവിലെ 5.30 ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തങ്ക ഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമര മാലയും അണിഞ്ഞ് നെയ്യ് വിളക്കിന്റെ പ്രഭയിൽ ദേവി ഭക്തർക്ക് ദർശനമരുളും.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ അഞ്ച് ഡിവൈ.എസ്.പിമാർ ഉൾപ്പെടെ 800 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്നലെ മുതൽ ഭക്തർ എത്തിത്തുടങ്ങി.
അഞ്ച് ട്രെയിനുകൾക്ക് ചോറ്റാനിക്കരയിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.