മുടക്കുമുതൽ കിട്ടുന്നില്ല ക്ഷീരകർഷകർ പ്രതിസന്ധിയിൽ

Monday 02 March 2026 3:09 AM IST

കാ​ളി​കാ​വ്:​ ​വ​ര​വും​ ​ചെ​ല​വും​ ​ഒ​ത്തു​പോ​വാ​ത്ത​തി​നാ​ൽ​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​ ​ക്ഷീ​ര​ക​ർ​ഷ​ക​ർ.​ ​ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ​ ​മു​ന്നോ​ട്ടു​പോ​വാ​ൻ​ ​മാ​ർ​ഗ്ഗ​മി​ല്ലെ​ന്നാ​ണ് ​അ​വ​ർ​ ​പ​റ​യു​ന്ന​ത്.​ 2022​ൽ​ ​കൂ​ട്ടി​യ​ ​വി​ല​ ​പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം. പു​തു​താ​യി​ ​മേ​ഖ​ല​യി​ലേ​ക്ക് ​വ​ന്ന​വ​ർ​ ​പ​ല​രും​ ​ന​ഷ്ടം​ ​കാ​ര​ണംഇ​തി​ന​കം​ ​മ​തി​യാ​ക്കി​പ്പോ​യി.​ ​ചാ​ക്കി​ന് 700​ ​രൂ​പ​യാ​യി​രു​ന്ന​ ​കാ​ലി​ത്തീ​റ്റ​യ്ക്ക് ​ഒ​രു​വ​ർ​ഷ​ത്തി​നി​ടെ​ 1455​ ​രൂ​പ​യും​ 1200​ ​രൂ​പ​യു​ണ്ടാ​യി​രു​ന്ന​ ​ക​ട​ല​പ്പി​ണ്ണാ​ക്കി​ന് 2800​ ​രൂ​പ​യു​മാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​വി​ല.​ ​അ​തി​ന​നു​സൃ​ത​മാ​യി​ ​പാ​ലി​ന് ​വി​ല​ ​ല​ഭി​ക്കു​ന്നി​ല്ല. ഇ​പ്പോ​ൾ​ 45​ ​രൂ​പ​യാ​ണ് ​ലി​റ്റ​റി​ന് ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭി​ക്കു​ന്ന​ത്.​ ​ലി​റ്റ​റി​ന് 60​ ​രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ് ​ക​ർ​ഷ​ക​രു​ടെ​ ​ആ​വ​ശ്യം.​ ​മി​ൽ​മ​യു​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​വി​ല​കൂ​ട്ടി​യെ​ങ്കി​ലും​ ​ഗു​ണം​ ​ക​ർ​ഷ​ക​ന് ​ല​ഭി​ക്കു​ന്നി​ല്ല.​ ​വേ​ന​ൽ​ച്ചൂ​ട് ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​പാ​ലു​ത്പാ​ദ​നം​ ​കു​റ​യു​ന്നു​ണ്ട്.​ ​തീ​റ്റ​പ്പു​ല്ല് ​ല​ഭി​ക്കാ​ത്ത​തും​ ​പ്ര​തി​സ​ന്ധി​ ​കൂ​ട്ടു​ന്നു. വ​രു​മാ​ന​ത്തി​ന്റെ​ 75​ ​ശ​ത​മാ​ന​വും​ ​തീ​റ്റ​ച്ചെ​ല​വി​നും​ ​മ​റ്റു​ ​ചെ​ല​വു​ക​ളു​മാ​യി​ ​പോ​വും.ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ​ ​പ​ല​തും​ ​പ്ര​വ​ർ​ത്ത​നം​ ​നി​റു​ത്തേ​ണ്ട​ ​സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് ​നീ​ങ്ങു​ന്ന​ത്.

  • 2022​-23​ ​കാ​ല​യ​ള​വി​ൽ​ ​സം​സ്ഥാ​ന​ത്ത് 20.15​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​പ്ര​തി​ദി​ന​ ​ഉ​ത്‌​പാ​ദ​നം​ ​ന​ട​ന്നി​രു​ന്നു.
  • എ​ന്നാ​ൽ​ 2024​-25​ൽ​ 16.95​ ​ല​ക്ഷം​ ​ലി​റ്റ​റാ​യി​ ​കു​റ​ഞ്ഞ​തായി ക്ഷീ​ര​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​പ​റ​യു​ന്നു.
  • ക​ഴി​ഞ്ഞ​ ​നാ​ലു​വ​ർ​ഷം​കൊ​ണ്ട് ​സം​സ്ഥാ​ന​ത്ത് ​പ്ര​തി​ദി​ന​ ​പാ​ലു​ത്പാ​ദ​ന​ത്തി​ൽ​ 4.25​ ​ല​ക്ഷം​ ​ലി​റ്റ​റി​ന്റെ​ ​കു​റ​വാ​യ​താ​യാ​ണ് ​ക​ണ​ക്ക്.​
  • അ​ന്യ​ ​സം​സ്ഥാ​ന​ ​പാ​ൽ​ ​യ​ഥേ​ഷ്ടം​ ​കേ​ര​ള​ത്തി​ലേ​ക്കൊ​ഴു​കു​ന്നു​മു​ണ്ട്.
  • വൈ​ക്കോ​ലും​ ​മ​റ്റു​ ​ഹെ​ൽ​ത്തി​ ​കാ​ലി​ത്തീ​റ്റ​ക​ളും​ ​അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​എ​ത്തു​ന്ന​ത്.
  • വ​സ്തു​ക്ക​ളു​ടെ​ ​കു​ത്ത​ക​യും​ ​വി​ല​ ​നി​യ​ന്ത്ര​ണ​വും​ ​അ​ന്യ​ ​സം​സ്ഥാ​ന​ക്കാ​രു​ടെ​ ​കൈ​ക​ളി​ലാ​ണ്.