നാട്ടുതാലപ്പൊലി മഹോത്സവം കൊടിയിറങ്ങി
Monday 02 March 2026 3:11 AM IST
എടയൂർ : പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ നാട്ടു താലപ്പൊലി മഹോത്സവം കൊടിയിറങ്ങി. മകരച്ചൊവ്വയ്ക്ക് കളംപാട്ടും ഉത്സവ കൊടിയേറ്റും നടന്നശേഷം, 41 കളംപാട്ടാണ് ഭഗവതിക്കും മറ്റു ദേവന്മാർക്കുമായി നടന്നത് . വിവിധ വ്യക്തികളുടെ വഴിപാടായിരുന്നു കളംപാട്ട്. ഇതിൽ അയ്യപ്പനും വേട്ടക്കൊരുമകനും വിശേഷാൽ കളംപാട്ടാണ് നടന്നത്. വിവിധ പൂജകളും പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയുള്ള കാഴ്ചശീവേലിയും നടന്നു. വൈകിട്ട് ആറിന് ഗജവീരന്റെ അകമ്പടിയോടെ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിച്ചു. ഏഴിന് പാണ്ടിമേളത്തോടെ തിരിച്ചെഴുന്നെള്ളിപ്പ് നടന്നു. വിവിധ കരക്കാരുടെ വർണ്ണാഭമായ നിരവധി വരവുകളും ഇന്നലെ നടന്നു. രാത്രി9 .30ന് താലം ചൊരിയൽ, കളംപൂജ, ചുറ്റുതാലപ്പൊലി, തിരി ഉഴിച്ചിൽ, കൂറവലിക്കൽ, ശേഷം പുറത്തെ സ്റ്റേജിൽ ഗാനമേള. എന്നിവ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്നു