ശില്പശാല സംഘടിപ്പിച്ചു.
Monday 02 March 2026 3:14 AM IST
പൊന്നാനി : പട്ടികജാതി ക്ഷേമസമിതി പൊന്നാനി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കരുതലായി ഒരു ദശാബ്ധം, കരുത്തായി ഇടതുപക്ഷം ' എന്ന സന്ദേശം ഉയർത്തി ശിൽപ്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമിതി അംഗം കെ.പി സുബ്രഹ്മണ്യൻ നിർവഹിച്ചു. ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.പി താമി അദ്ധ്യക്ഷത വഹിച്ചു . പട്ടികജാതി ക്ഷേമസമിതി പൊന്നാനി ഏരിയ സെക്രട്ടറി ശിവദാസ് ആറ്റുപുറം, പട്ടികജാതി ക്ഷേമ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം കെ.പി മോഹനൻ , കെ സരിത, സുനിത കുമാരി കക്കാട്ട് , അനിൽകുമാർ ഈശ്വരമംഗലം , സുന്ദരൻ വെളിയങ്കോട്, മഹേഷ് എരമംഗലം, വിനോജ് എരമംഗലം , സുനിത പെരുമ്പടപ്പ് , കെ.പി. ശ്യാമള, പി.ടി. സുരേഷ് എന്നിവർ പ്രസംഗിച്ചു.