തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ സ്വരാജില്ല; പുതിയ നീക്കവുമായി സിപിഎം

Monday 02 March 2026 10:04 AM IST

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ലെന്ന് റിപ്പോർട്ട്. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയെന്നാണ് പുതിയ വിവരം. തൃപ്പൂണിത്തുറ പിടിക്കാൻ വെെപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കൊച്ചി മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എം ബി ഷെെനി വെെപ്പിൻ സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് ഷെെനി. നാളത്തെ സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.

അതേസമയം, നി​യ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യ്ക്ക് ​അ​ന്തി​മ​ ​രൂ​പ​മാ​യി​ല്ലെ​ങ്കി​ലും​ ​വ​നി​താ​ ​പ്രാ​തി​നി​ധ്യ​ത്തി​ൽ​ ​കാ​ര്യ​മാ​യ​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​വാ​ൻ​ ​സാ​ദ്ധ്യ​ത​ ​കു​റ​വ്.​ ​സി​റ്റിം​ഗ് ​എംഎ​ൽഎ​മാ​രി​ലെ​ ​ഏ​ക​ ​വ​നി​ത​ ​ഉ​മാ​ ​തോ​മ​സാ​ണ്. മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​ബി​ന്ദു​കൃ​ഷ്ണ,​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​ൻ​ ​എ​ന്നി​വ​രാ​ണ് ​നി​ല​വി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​മെ​ന്ന് ​ഉ​റ​പ്പു​ള്ള​വ​ർ.​ ​സി​റ്റിം​ഗ് ​എംഎ​ൽഎ​മാ​ർ​ക്കെ​ല്ലാം​ ​(​പാ​ല​ക്കാ​ട്,​ ​തൃ​പ്പൂ​ണി​ത്തു​റ​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ഒ​ഴി​കെ​)​ ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​ന​ൽ​ക​ണ​മെ​ന്ന​ ​തീ​രു​മാ​ന​മു​ള്ള​തി​നാ​ൽ​ ,​ 19​ ​സീ​റ്റു​ക​ളി​ൽ​ ​വ​നി​ത​ക​ൾ​ക്ക് ​എ​ത്തി​നോ​ക്കാ​നാ​വി​ല്ല.​ ​മു​ൻ​ ​മ​ന്ത്രി​ ​ജ​യ​ല​ക്ഷ്മി​യെ​ ​മാ​ന​ന്ത​വാ​ടി​യി​ൽ​ ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​കേ​ട്ടി​രു​ന്നെ​ങ്കി​ലും​ ​അ​വ​സാ​ന​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​അ​വ​രോ​ട് ​നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും,​ ​ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ​ ​സ​മ്മ​തം​ ​മൂ​ളാ​ത്ത​തി​നാ​ൽ​ ​മാ​ന​ന്ത​വാ​ടി​ ​ബ്ളോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഉ​ഷാ​ ​വി​ജ​യ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​വാ​നാ​ണ് ​സാ​ദ്ധ്യ​ത.​