വള്ളവും ഉപകരണങ്ങളും സമ്മാനിച്ചു
Tuesday 03 March 2026 12:14 AM IST
കൊച്ചി: അസംഘടിത തൊഴിലാളികളുടെ നൈപുണ്യവും തൊഴിൽ ഉപകരണങ്ങളിലുള്ള ഉടമസ്ഥതയും വർദ്ധിപ്പിക്കുന്നതിന് കേരള ലേബർ മൂവ്മെന്റ് നടപ്പാക്കുന്ന പദ്ധതി ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്‌തു. തൊഴിലാളികൾക്ക് ഉപകരണങ്ങളും ഫൈബർ വള്ളങ്ങളും വിതരണം ചെയ്തു. വരാപ്പുഴ അതിരൂപത കെ.എൽ.എം പ്രസിഡന്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.എം സംസ്ഥാന അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ്, വരാപ്പുഴ ഡയറക്ടർ ഫാ. സുനിൽ മുടവശേരി, ഫാ. ആന്റണി സിജൻ മണുവേലിപറമ്പിൽ, ബാബു തണ്ണിക്കോട്, ബിജു പുത്തൻപുരയ്ക്കൽ, ബെയ്സിൽ മുക്കത്ത്, ജോസി അറക്കൽ, ഡീന ജോസഫ്, ജോൺസൺ പാലയ്ക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.