ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം
Tuesday 03 March 2026 12:51 AM IST
കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും നൽകിയ സഹായ ഉപകരണങ്ങ ളുടെ വിതരണോദ്ഘാടനം ഡോ.എം.കെ മുനീർ എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മംഗലത്ത് മുഖ്യാതിഥിയായി. കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ജോബി ഇലന്തൂർ, കൊടുവള്ളി മുനിസിപ്പൽ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ എ.കെ. അബുലൈസ്, പെരിന്തൽമണ്ണ ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സുബൈർ എന്നിവർ പ്രസംഗിച്ചു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജിഷോ ജയിംസ് സ്വാഗതവും കോഴിക്കോട് സി.ആർ.സി.യിലെ ഓഡിയോളജിസ്റ്റ് പി.സി. ഹസൻ നന്ദിയും പറഞ്ഞു.