പൊങ്കാല: ഇന്ന് തിരുവനന്തപുരത്ത് പൊതുഅവധി
Tuesday 03 March 2026 12:00 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ജില്ലയിൽ ഇന്ന് പൊതു അവധിയായിരിക്കും. നഗരസഭാ പരിധിയിലുള്ള ബാങ്കുകൾ ഇന്ന് പ്രവർത്തിക്കില്ലെന്ന് ബാങ്കേഴ്സ് സമിതിയും ജില്ലാ കളക്ടറും അറിയിച്ചു. നഗരസഭാ മേഖലയ്ക്ക് പുറത്തുള്ള ബാങ്ക് ശാഖകൾക്ക് അവധി ബാധകമായിരിക്കില്ല.