സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്
Tuesday 03 March 2026 1:30 AM IST
അങ്കമാലി: ഡി. വൈ.എഫ്. ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് കെ.ആർ. കുമാരൻ മാസ്റ്റർ - വി.കെ. കറപ്പൻ സ്മാരക അഖില കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന് തുടക്കമായി. നായത്തോട് സൗത്തിൽ എ.കെ.ജി ഫ്ലഡ്ലിറ്റ് മൈതാനിയിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയും ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ എ.ആർ. രഞ്ജിത് കിക്കോഫ് ചെയ്തു. ജിജോ ഗർവാസീസ് അദ്ധ്യക്ഷനായി. ഷാജി യോഹന്നാൻ, ടി.വൈ. ഏല്യാസ്, ലതിക രാജൻ, രജിനി ശിവദാസൻ, രാഹുൽ രാമചന്ദ്രൻ, കെ. കുട്ടപ്പൻ, സജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.