കാൽനടയാത്രക്കാരും സുരക്ഷിതരല്ല 13 മാസം 33 മരണം

Tuesday 03 March 2026 12:02 AM IST
അപകടം

കോഴിക്കോട്: വാഹനങ്ങളുടെ മത്സര പാച്ചിലിൽ എന്ത് സീബ്രാലൈൻ... എന്ത് നടപ്പാത !... 2025 ജനുവരി മുതൽ ഈ വർഷം

ജനുവരി വരെ കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം 33 കാൽനടയാത്രക്കാർ വാഹനമിടിച്ച് മരിച്ചെന്നാണ് ട്രാഫിക് പൊലീസിന്റെ കണക്കുകൾ. ഈ വർഷം ജനുവരിയിൽ അഞ്ചു പേർ മരിച്ചു. 53 പേർക്ക് പരിക്കേറ്റു. 13 മാസത്തിനിടെ 420 ആളുകൾ അപകടത്തിൽപ്പെട്ടു. ഇതിൽ 416 പേർക്കും ചെറുതും വലുതുമായ പരിക്കേറ്റു. ഗ്രാമീണ മേഖലയിലും അപകടത്തിന് കുറവൊന്നുമില്ല. ഒരു ദിവസം ജില്ലയിൽ പലയിടങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽ പത്തിൽ കൂടുതൽ കാൽനടക്കാർക്ക് പരിക്കേൽക്കുന്നു. സീബ്രാലൈനുകളിൽ വാഹനം നിർത്താതെ പോവുക, നടപ്പാതകളിലൂടെ വാഹനം ഓടിക്കുക, നടപ്പാതകളിലും അംഗപരിമിതർക്കുള്ള റാംപുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുക തുടങ്ങിയവയെല്ലാം അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റോഡ് നവീകരണം കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. സൗകര്യം നോക്കി വാഹനങ്ങൾ ഇടവും വലവും നോക്കാതെ റോഡിലൂടെ ചീറിപ്പായുന്ന സ്ഥിതിയാണ്. പല റോഡുകളിലും നടപ്പാതയായി ഉപയോഗിക്കുന്ന ഡ്രെയ്നേജുകൾ മൂടിയിട്ടില്ല.ചിലയിടങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന സ്ഥിതിയാണ്.

 മാഞ്ഞു സീബ്രാലെെനുകൾ

ആവശ്യത്തിന് സീബ്രലൈനില്ലാത്തതും പലയിടത്തും മാഞ്ഞുപോയതും പ്രതിസന്ധിയായി. ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ സിഗ്നൽ സംവിധാനങ്ങളുമുള്ളത്. സീബ്രാലൈനുകൾ മാഞ്ഞ സ്ഥലങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്നു പോകുന്ന സ്ഥിതിയാണ്. ഇതിനിടയിൽ അപകടങ്ങളും പതിവാണ്. പരിചയമില്ലാത്ത ഡ്രൈവർമാർ സീബ്രാലൈൻ കാണാതെ പോകുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

 അപകടം ഇങ്ങനെ

2025 ജനുവരി മുതൽ ഡിസംബർ വരെ അപകടം: 368 പരിക്ക്: 363 മരണം: 28

2026 ജനുവരി 31 വരെ അപകടം: 52 പരിക്ക്: 53 മരണം: 5

'​ഫ്രീ​ ​ലെ​ഫ്റ്റു​ക​ളി​ൽ​'​ ​ വാ​ഹ​ന​ങ്ങ​ൾ​ ​വേ​ണ്ട

കോ​ഴി​ക്കോ​ട്:​ ​ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ​പ​രി​ഹാ​ര​ ​മാ​ർ​ഗ​വു​മാ​യി​ ​പൊ​ലീ​സ്.​ ​'​ഫ്രീ​ ​ലെ​ഫ്റ്റു​ക​ളി​ൽ​'​ ​വാ​ഹ​ന​ങ്ങ​ൾ​ ​സി​ഗ്ന​ൽ​ ​കാ​ത്തു​കി​ട​ക്കു​ന്ന​ത് ​അ​നു​വ​ദി​ക്കി​ല്ല.​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​ ​സ്ഥി​ര​മാ​യും​ ​ദീ​ർ​ഘ​നേ​ര​വും​ ​വാ​ഹ​ന​ങ്ങ​ൾ​ ​പാ​ർ​ക്ക് ​ചെ​യ്യു​ന്ന​ത് ​നി​ർ​ത്ത​ലാ​ക്കും.​ ​ആ​ദ്യം​ ​നോ​ട്ടീ​സ് ​ന​ൽ​കി​ ​ബോ​ധ​വ​ത്ക്ക​ര​ണം.​ ​നി​യ​മ​ലം​ഘ​നം​ ​ആ​വ​ർ​ത്തി​ച്ചാ​ൽ​ ​ന​ട​പ​ടി​യി​ലേ​ക്ക് ​ക​ട​ക്കു​മെ​ന്ന് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ജി.​ജ​യ​ദേ​വ് ​പ​റ​ഞ്ഞു.​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്തി​യ​ ​ഷാ​ഡോ​ ​പോ​യി​ന്റു​ക​ളി​ൽ​ ​പ​ട്രോ​ളിം​ഗും​ ​പൊ​ലീ​സ് ​സാ​ന്നി​ദ്ധ്യ​വും​ ​ഉ​റ​പ്പാ​ക്കും.​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ളും​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​സ്ഥാ​പി​ച്ചി​ട്ടു​ള്ള​ ​ക്യാ​മ​റ​ ​റോ​ഡി​ന് ​അ​ഭി​മു​ഖ​മാ​യി​ ​വെ​ക്കാ​ൻ​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​പൊ​ലീ​സ് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ഇ​ത്ത​രം​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​സം​ഭ​വി​ക്കു​മ്പോ​ൾ​ ​സ​ഹാ​യ​ക​ര​മാ​കും.​ ​ഇ​ക്കാ​ര്യം​ ​വ്യാ​പാ​രി​ക​ളെ​യും​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ക​ളെ​യും​ ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​യോ​ഗ​ത്തി​ൽ​ ​ഡി.​സി.​പി​ ​പ​ദം​സിം​ഗ് ​പ​ങ്കെ​ടു​ത്തു.